രാമേശ്വരം: 17 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരുടെ മൂന്ന് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ ഉടന്‍ മോചിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ മാസം 24-ന് 11 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പുതുകോട്ടൈയില്‍ വെച്ച് ശ്രീലങ്കന്‍ നാവിക സേന പിടികൂടിയിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: