ന്യൂദല്‍ഹി : സ്ത്രീകള്‍ക്കുമാത്രമായി ഐടിഐ സ്ഥാപിക്കണമെന്ന പഞ്ചാബ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം കേന്ദ്രം അംഗീകരിച്ചു. പദ്ധതിയുടെ നിര്‍മ്മാണ ചെലവുകള്‍ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും.
സ്ത്രീകളുടെ ശാക്തീകരണത്തിനും തൊഴില്‍ നേടുന്നതിനും ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ നിര്‍ദ്ദേശത്തിന് കേന്ദ്ര വനിതാ – ശിശു വികസന വകുപ്പ്മന്ത്രി മേനകാ ഗാന്ധി അംഗീകാരം നല്കി. പദ്ധതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് മേനകാഗാന്ധി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: