ന്യൂദല്‍ഹി: ട്വിറ്ററില്‍ ഏറ്റവും അധികം ആളുകള്‍ ഫോളോ ചെയ്യുന്ന ലോകനേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാലാം സ്ഥാനത്ത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയേക്കാള്‍ മുന്നിലാണ് മോദി. കഴിഞ്ഞമാസം ആറാം സ്ഥാനത്തായിരുന്നു പ്രധാനമന്ത്രി മോദി. 4,984,399 ഫോളോവര്‍മാരാണ് ട്വിറ്ററില്‍ അദ്ദേഹത്തിനുള്ളത്. ഒബാമയ്ക്കാകട്ടെ 4,980,933 ഫോളോവര്‍മാരും.
തുര്‍ക്കി പ്രസിഡന്റ് അബ്ദുള്ള ഗുല്‍, പ്രധാനമന്ത്രി റീസേപ്പ് തായിപ്പ് എര്ഡോഗന് എന്നിവരെ പിന്തള്ളിയാണ് പട്ടികയില്‍ മോദി നാലാം സ്ഥാനത്തെത്തിയത്. തുര്‍ക്കി തലവന്മാര് രണ്ട് പേര്‍ക്കും പത്ത് ലക്ഷം ഫോളോവര്‍മാരുണ്ട്. ബരാക് ഒബാമ, പോപ് ഫ്രാന്‍സിസ് തുടങ്ങിയ ലോക നേതാക്കള്‍ക്കും ട്വിറ്ററില്‍ പത്ത് ലക്ഷത്തിലധികം ഫോളവര്മാരുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം മോദി ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. ട്വീറ്റുകളും, റീട്വീറ്റുകളുമൊക്കെ അന്ന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: