ഇനിമുതല്‍ ഗൂഗുളിന്റെയും മൈക്രോസോഫ്റ്റിന്റെയും ഫോണുകളില്‍ മരണസ്വിച്ച്. ആന്‍ഡ്രോയിഡ്, വിന്‍ഡോസ് എന്നീ ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയര് ഉള്ള ഫോണുകള്‍ക്കാണ് മരണസ്വിച്ച്. ഫോണ്‍ നഷ്ടപ്പെടുകയോ ആരെങ്കിലും മോഷ്ടിക്കുകയോ ചെയ്താല്‍ ഈ സ്വിച്ച് ഉപയോഗിച്ച് ഫോണിനെ പൂര്‍ണ്ണമായും ഉപയോഗശൂന്യമാക്കാന്‍ സാധിക്കും.
സാംസങ്ങ്, ആപ്പിള്‍ എന്നീ കമ്പനികള്‍ ഫോണുകളില്‍ മരണസ്വിച്ച് ഉള്‍പ്പെടുത്തിട്ടുണ്ട്.
ഫോണ്‍ കൈയില്‍നിന്ന് നഷ്ടമായാല്‍ മരണസ്വിച്ച് പ്രവര്‍ത്തനക്ഷമമാകുന്നതോടെ മള്‍ട്ടിമീഡിയ ഫോണ്‍ വെറും പ്ലാസിറ്റിക്, ഗ്ലാസ് അവശിഷ്ടം പോലെയാകും. ലോകത്ത് സ്മാര്‍ട്ട് ഫോണുകള്‍ ധാരാളമായി മോഷ്ടിക്കപ്പെടുന്ന അവസ്ഥയിലാണ് ഫോണിന്റെ സംരക്ഷണത്തിനായി ഇങ്ങനെയൊരു സ്വിച്ച് കണ്ടെത്തിയത്. മരണസ്വിച്ചുകള് രണ്ടുതരത്തിലാണ്, ഹാര്‍ഡ് ,സോഫ്റ്റ് . ഹാര്‍ഡ് മോഡില്‍ സ്വിച്ച് പ്രവര്‍ത്തനക്ഷമമായാല്‍ ഫോണ്‍ പേപ്പര്‍ വേസ്റ്റ് പോലെയാകും സോഫ്റ്റ് സ്വിച്ചെങ്കില് ഉപയോഗശൂന്യമാകുകമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: