ലണ്ടന്‍: ഭാര്യയേയും മകനേയും ആക്രമിച്ചെന്ന കുറ്റത്തില്‍ ഇന്ത്യന്‍വംശജനെ യുകെ കോടതി 16 വര്‍ഷത്തെ തടവ് ശിക്ഷക്കു വിധിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ തെക്കന്‍ യോര്ക്ഷൈറിലെ ബാര്ണ്സെലിയില് ഭാര്യയും മകനേയും അതിക്രൂരമായി മര്‍ദ്ദിച്ചെന്ന കുറ്റത്തില്‍ അറസ്റ്റ് ചെയ്തതിരുന്നു. ഭാര്യയായ മഞ്ജീത് കൗറിനും മകന് പോളിനുമൊപ്പം ടിവികാണുന്നതിനിടയ്ക്ക് ചാനല്‍ മാറ്റി സീരിയല്‍ വെച്ചതില്‍ പ്രകോപിതനായ അജിത് ലോഹപാത്രം കൊണ്ട് പോളിന്റെ തലയിലും ഭാര്യയെ ആഭരണംകൊണ്ടും അനവധിതവണ മര്‍ദ്ദിക്കുയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മഞ്ജീത് നല്കിയ പരാതിയില്‍ അജിതിനെതിരെ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് ഈ നടപടി.
ചെയ്യുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഇരുവര്‍ക്കും മാനസികമായും ശാരീരികമായും പരിക്കേറ്റെന്നും മകന് ഇപ്പോഴും ഫിസിയോതറാപ്പി ചികിത്സയിലാണെന്ന് മഞ്ജീത് കോടതിയില്‍ അറിയിച്ചുരുന്നു. ഇത്തരത്തിലുള്ള ക്രൂരപ്രവര്‍ത്തി ക്രിമിനല്‍കുറ്റമാണെന്ന് പ്രസ്താവിച്ചുകൊണ്ടാണ് 16 വര്‍ഷത്തെ തടവിന് വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: