ന്യൂയോര്‍ക്ക്സിറ്റി: സ്പെയിനിലെ ബിസിനസ്സ് ഇനിഷ്യേറ്റീവ് ഡിറക്ഷന്‍സ് നല്കുന്ന ഇന്റര്‍നാഷണല്‍ ക്വാളിറ്റി സമ്മിറ്റ് അവാര്‍ഡ്-2014, കൊച്ചിയിലെ ഡിസൈന്‍ കണ്‍സള്‍ട്ടന്‍സിയായ നിയോസ് പാര്‍ക്ക് ഡിസൈന്‍സിന് ലഭിച്ചു. ഗോള്‍ഡ് വിഭാഗത്തിലാണ് അവാര്‍ഡ്.
മെയ് 26ന് ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ബിഐഡി ഇന്റര്‍നാഷണല്‍ ക്വാളിറ്റി സമ്മിറ്റ് കണ്‍വെന്‍ഷനില്‍ വച്ച് സമ്മിറ്റ് പ്രസിഡന്റ് ജോസ് ഇ.പ്രീറ്റോ അവാര്‍ഡ് സമ്മാനിച്ചു. 173 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.
വിഷ്വല്‍ ബ്രാന്‍ഡിങ്, ഫോണ്ട് ക്രിയേഷന്, പബ്ലിക്കേഷന്‍ ഡിസൈന്‍ മേഖലകളില്‍ നിയോസ് പാര്‍ക്ക് പുലര്‍ത്തുന്ന മികവിനാണ് രാജ്യാന്തരതലത്തില്‍ അംഗീകാരം ലഭിച്ചത്. റിലയന്‍സ് എനര്‍ജി, എയര്‍ ഇന്ത്യ, ടാറ്റാ എല്‍ക്സി, വിഎസ്എന്എല്, ഐഒസി, സഹാറ ഇന്ത്യ തുടങ്ങിയ ഇന്ത്യന്‍ സ്ഥാപനങ്ങള്ട്ടക്കാണ് ഇതിനുമുമ്പ് ബിഐഡി പുരസ്കാരം ലഭിച്ചിട്ടുള്ളത്.
വരുംവര്‍ഷങ്ങളിലെ ബിഐഡി അവാര്‍ഡ് നിര്‍ണയസമിതിയിലും നിയോസ്പാര്ക്കിന് പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ നിരവധി പത്ര, ദൃശ്യ മാധ്യമങ്ങളുടെ രൂപകല്‍പ്പനയില്‍ നിയോസ്പാര്ക്ക് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബ്രാന്‍ഡുകളുള്‍പ്പെടെ നൂറില്‍പ്പരം സ്ഥാപനങ്ങളുടെ ബ്രാന്‍ഡിങ് ജോലികളും നിര്‍വഹിച്ചിട്ടുണ്ട്.
ഇന്‍ഫര്‍മേഷന്‍ ആര്‍ക്കിടെക്റ്റും ഡിസൈന്‍ കണ്‍സള്‍ട്ടന്റുമായ ഹരിദാസ് നരീക്കലാണ് നിയോസ്പാര്ക്കിനെ നയിക്കുന്നത്. അമൃത യൂണിവേഴ്സിറ്റിയില്‍ എംഎഫ്എ ടൈപ്പോഗ്രാഫി ഫാക്കല്‍റ്റിയാണ്. തൃപ്പൂണിത്തുറ ഗവ.ആര്‍എല്‍വി കോളേജില്‍നിന്ന് ഒന്നാം റാങ്കോടെ പഠനം പൂര്‍ത്തിയാക്കിയ ഹരിദാസിന് കേരള ലളിതകലാ അക്കാദമിയുടെ പെയിന്റിങ്ങിനുള്ള സംസ്ഥാന അവാര്‍ഡ്, കേരള കാര്‍ട്ടൂണ്‍ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: