യുണൈറ്റഡ് നേഷന്‍സ്: ദക്ഷിണാഫ്രിക്കന്‍ വിമോചന നായകന് നെല്‍സണ്‍ മണ്ടേലയുടെ പേരില്‍ പുരസ്ക്കാരം. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയാണ് പുരസ്ക്കാരം നല്‍കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.
ലോകത്തിനും സ്വന്തം രാഷ്ട്രത്തിനുവേണ്ടി മണ്ടേല നല്കിയ സംഭാവനകളും നേട്ടങ്ങളും പരിഗണിച്ച് അദ്ദേഹത്തിനുള്ള ആദരമായാണ് പുരസ്ക്കാരം നല്‍കുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍-കി-മൂണ്‍ പറഞ്ഞു. വെള്ളിയാഴ്ച കൂടിയ ജനറല്‍ അസംബ്ലി യോഗത്തില്‍ മൂണ്‍ തന്നെയാണ് ഇക്കാര്യം സഭയെ അറിയിച്ചത്.
എല്ലാ വര്‍ഷവും ജൂലൈ 18-ന് അന്താരാഷ്ട്ര നെല്‍സണ്‍ മണ്ടേല ദിനമായി ആചരിക്കുമെന്നും ബാന്‍-കി-മൂണ്‍ പറഞ്ഞു. മണ്ടേലയുടെ പേരിലുള്ള പുരസ്ക്കാരം ഈ വര്‍ഷം നവംബര്‍ 30 മുതലേ ഔദ്യോഗികമായി നിലവില്‍ വരൂ.
1994 മുതല്‍ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്ന മണ്ടേല നൊബേല്‍ സമ്മാന ജേതാവുകൂടിയാണ്. കഴിഞ്ഞ ജൂലൈയില്‍ 18-നാണ് അദ്ദേഹം മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: