ദമാസ്കസ്: സിറിയന്‍ പ്രസിഡന്റായി ബഷര്‍ അല്‍ അസ്സദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 88.7 ശതമാനം അസ്സദ് നേടിയെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് അല്‍ ലഹാം അറിയിച്ചു. പോളിംഗ് 73.47ശതമാനമായിരുന്നു. അസ്സദ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത് ഇത് മൂന്നാം തവണയാണ് .
എതിര് സ്ഥാനാര്‍ത്ഥികളില്‍ ഹസ്സന് അല്‍ നൂരിയ്ക്ക് 4.3 ശതമാനവും മഹര്‍ ഹജ്ജാറിന് 3.2 ശതമാനവും വോട്ടുനേടാനേ കഴിഞ്ഞുള്ളു. എന്നാല്‍ അസ്സദിനെതിരായ ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്നതിനിടെ നടത്തിയ വോട്ടെടുപ്പ് പ്രഹസനമായിരുന്നെന്ന് പ്രതിപക്ഷവും പ്രതിപക്ഷത്തെ പിന്തുണക്കുന്ന അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ആരോപിച്ചു. അസ്സദിന്റെ വിജയം ആഘോഷിച്ച് തലസ്ഥാനമായ ദമാസ്കസില്‍ നടന്ന പ്രകടത്തിനിടെ അക്രമങ്ങളില്‍ ഇന്നലെ മൂന്നു പേര് കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: