വാഷിങ്ങ്ടണ്‍: ഇന്ത്യയിലെ പീഡനസംഭവങ്ങള്‍ ഭീതിയുളവാക്കുന്നതാണെന്ന് അമേരിക്ക. എന്നാല്‍ അതിക്രമങ്ങള്‍ക്ക് ഇരകളായവരെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടനകളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അമേരിക്ക പ്രതികരിച്ചു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ അവസ്ഥയെയാണ് തങ്ങള്‍ ഇപ്പോള്‍ ഓര്‍മ്മിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് മേരിഹാര്ഫ് വ്യക്തമാക്കി. നിയമങ്ങള്‍ പരിഷ്ക്കരിക്കുക എന്നത് കഠിനമായ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകളെ അഭിനന്ദിക്കാതിരിക്കാനാവില്ലെന്നും ഹാര്‍ഫ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബദൗനില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് മരത്തില്‍ കെട്ടിത്തൂക്കി കൊന്ന സംഭവത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മേരീ ഹാര്‍ഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: