കൊച്ചി: യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ കടമക്കുടി ശാഖയുടെ ഉദ്ഘാടനം കെ.വി. തോമസ് എം.പി. നിര്‍വ്വഹിച്ചു. കടമക്കുടി പഞ്ചായത്തിലെ ആദ്യ ദേശസാല്‍കൃത ബാങ്ക് ശാഖയാണിത്. എറണാകുളം ജില്ലയിലെ ലീഡ് ബാങ്കായ യൂണിയന് ബാങ്കിന്റെ 65-ാമത് ശാഖയാണ് പിഴല പള്ളിക്കു സമീപം മഠത്തിപറമ്പില്‍ ബില്‍ഡിങ്ങില്‍ ഉദ്ഘാടനം ചെയ്തത്. എ.ടി.എം. സൗകര്യത്തോടെയാണ് ശാഖ പ്രവര്‍ത്തനം തുടങ്ങിയത്.
എ.ടി.എംമ്മിന്റെ ഉദ്ഘാടനം ജില്ലാകലക്ടര്‍ എം.ജി. രാജമാണിക്യം നിര്‍വ്വഹിച്ചു. ഇതോടെ രാജ്യത്തെ 4500ല്‍ പരം യൂണിയന് ബാങ്ക് എ.ടി.എം ശാഖയില്‍ കടമക്കുടി ദ്വീപും അംഗമായി. പിഴല സ്കൂളിലെ 6 പെണ്‍കുട്ടികള്‍ക്ക് 4000 രൂപവീതം ബാങ്കിന്റെ സാമ്പത്തിക സഹായം കലക്ടര്‍ വിതരണം ചെയ്തു. 21 വനിത സ്വയം സഹായ സംഘങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ വായ്പ വിതരണവും ഇതോടൊപ്പം നടന്നു.
ചടങ്ങില്‍ യൂണിയന് ബാങ്ക് ഡി.ജി.എം ടി.സി. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ഐസക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അലക്സ് മണവാളന്, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വല്‍സല ഫ്രാന്‍സിസ്, വാര്‍ഡ് മെമ്പര്‍ രഞ്ജിനി പ്രദീപ്, പിഴല പള്ളി വികാരി ഫാ. ബെന്നി പാലക്കപറമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബാങ്ക് ഡി.ജി.എം ടി.സി. ജോണ്‍ സ്വാഗതവും ശാഖാമാനേജര്‍ വിപിന്‍കുമാര്‍ ആര്. നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: