കൊച്ചി: കാനറ ബാങ്കിന്റെ രാജ്യത്തെ നാല്‍പ്പതാമത് സര്‍ക്കിള്‍ ഓഫിസ് എറണാകുളത്ത് ബാങ്ക് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ ആര്.കെ. ദുബെ ഉദ്ഘാടനം ചെയ്തു. എംപിമാരായ കെ.വി. തോമസ്, പി. രാജീവ്, ഹൈബി ഈഡന് എംഎല്‍എ, ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ വി.എസ്. കൃഷ്ണകുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കിഷോര്‍ കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി.ജി. നായരാണ് എറണാകുളം സര്‍ക്കിള്‍ ഓഫിസിന്റെ മേധാവി.
എറണാകുളം ജില്ലയിലെ 39, തൃശൂര്‍ ജില്ലയിലെ 41, പാലക്കാട് ജില്ലയിലെ 42, ഇടുക്കി ജില്ലയിലെ മൂന്ന് ശാഖകള്‍ എന്നിവയുടെ മേല്‍നോട്ടം ഈ സര്‍ക്കിള്‍ ഓഫിസിനായിരിക്കും. മെട്രൊ നഗരപ്രദേശത്തെ 27, പട്ടണങ്ങളിലെ 82, ഗ്രാമങ്ങളിലെ 16 ശാഖകളില്‍ നിന്നായി 13,000 കോടി രൂപയുടെ ബിസിനസാണ് ഇപ്പോള്‍ ഈ മേഖലയില്‍ കാനറ ബാങ്കിനുള്ളത്. നടപ്പുവര്‍ഷം 75 പുതിയ ശാഖകള്‍ കൂടി തുറന്ന് സര്‍ക്കിളിനു കീഴില്‍ ആകെ ശാഖകളുടെ എണ്ണം 200 ആയി വര്‍ധിപ്പിക്കും.
രാജ്യത്തും പുറത്തുമായി ഇക്കൊല്ലം 1,250 പുതിയ ശാഖകള്‍ കൂടി ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: