കൊച്ചി: റിന്യൂവബിള്‍ എനര്‍ജി സര്‍ട്ടിഫിക്കറ്റുമായി സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന രംഗത്തെ മുന്‍നിരക്കാരായ ഉജാസ് എനര്‍ജി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 117 ശതമാനമെന്ന റെക്കോര്‍ഡ് വര്‍ധനവോടെ 525.54 കോടി രൂപ വരുമാനമുണ്ടാക്കി. മുന്‍ വര്‍ഷം ഇത് 242.57 കോടി രൂപയായിരുന്നു. 38 ശതമാനം വര്‍ധനവോടെ 37.39 കോടി രൂപയുടെ അറ്റാദായവും കമ്പനി കൈവരിച്ചിട്ടുണ്ട്. 20 ശതമാനം ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
സോളാര്‍ പവര്‍ സിസ്റ്റങ്ങളുടെ മുന്‍നിര ഉല്‍പ്പാദകരായ ഉജാസ് എനര്‍ജി ട്രാന്‍സ്ഫോര്‍മറുകളും നിര്‍മിക്കുന്നുണ്ട്. ഈ മേഖല ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴാണ് തങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ഈ നേട്ടമുണ്ടാക്കാനായതെന്ന് ഉജാസ് എനര്‍ജി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ വികല്പ് മുണ്ട്ര ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: