ന്യൂദല്‍ഹി: എയര്‍ ഏഷ്യ ഇന്ത്യ വിമാന സര്‍വ്വീസ് ജൂണ്‍ 12ന് ചെന്നൈയില്‍ നിന്ന് തുടങ്ങും. ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കും. എയര്‍ ഏഷ്യ സിഇഒ ടോണി ഫെര്‍ണാണ്ടസ് സോഷ്യല്‍ മീഡിയായ ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.
ടാറ്റ ഗ്രൂപ്പിന്റെ ടെലസ്ട്ര ട്രെയ്ഡ്പ്ലെയ്സ്, മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യ എന്നിവരുടെ സംയുക്ത സംരംഭമാണ് എയര്‍ ഏഷ്യ ഇന്ത്യ. മിതമായ നിരക്കില്‍ വിമാനയാത്രാ സൗകര്യമൊരുക്കുന്ന എയര്‍ ഏഷ്യക്ക് ഒമ്പത് മാസത്തോളം നീണ്ട കാത്തിരിപ്പിനു ശേഷമാണ് വിമാനം പറപ്പിക്കുന്നതിനുള്ള ഡയറക്ടറേറ്റ് ഓഫ് സിവില്‍ എവിയേഷന്റെ അനുമതി ലഭിച്ചത്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ മറ്റ് സ്വകാര്യ എയര്‍ലൈനുകളായ ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്, ഗൊ എയര്‍ എന്നിവയ്ക്കൊപ്പം തന്നെ പ്രവര്‍ത്തനം വ്യപിപ്പിക്കാമെന്നാണ് എയര്‍ ഏഷ്യ പ്രതീക്ഷിക്കുന്നത്. മിട്ടു ചന്ദില്യയാണ് എയര്‍ ഏഷ്യ ഇന്ത്യ സിഇഒ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: