കൊച്ചി : സ്പോര്‍ട്സ് ആക്ടിവിറ്റി വാഹനങ്ങളുടെ മൂന്നാം തലമുറയെന്ന് വിശേഷിപ്പിക്കാവുന്ന, ബിഎംഡബ്ലിയു എക്സ് 5 ഇന്ത്യന്‍ വിപണിയിലെത്തി. മുന്‍ ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കറാണ് പൂനയിലെ ബിഎംഡബ്ലിയു എക്സ്പീരിയന്‍സ് ടൂറില്‍ പുതിയ കാര്‍ അവതരിപ്പിച്ചത്.
ചെന്നൈയിലെ ബിഎംഡബ്ലിയു പ്ലാന്റില്‍ നിര്‍മിച്ച ഡീസല്‍ പതിപ്പ് ഇന്ത്യയിലെ എല്ലാ ഡീലര്‍ഷിപ്പുകളിലും ജൂണ്‍ മുതല്‍ ലഭിക്കും. എക്സ് -ഷോറൂം വില 70,90,000 രൂപ. ബിഎംഡബ്ലിയു എക്സ് 5 പുതിയ ഒരു നാഴികക്കല്ലുകൂടി പിന്നിടുകയാണെന്ന് ബിഎംഡബ്ലിയു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫിലിപ്പ് വോണ്‍ സഹര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: