അങ്കാറ: മനിസ പ്രവിശ്യയിലെ കല്‍ക്കരി ഖാനിയിലുണ്ടായ സ്ഫോടനത്തിന് ഉത്തരവാദികളായ 25 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രോസിക്രൂട്ടര്‍ ബെക്കീര്‍ ഷഹീനര് അറിയിച്ചു. അപകടം നടക്കുബോള്‍ 787 പേര് ഖാനിയിലുണ്ടായിരുന്നു. അവരില്‍ 301 പേരാണ് മരണമടഞ്ഞത്. തുര്‍ക്കിയില്‍ ഖാനി ദുരന്തവുമായി ബന്ധപ്പെട്ട് ഖാനിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ കമ്പനി അധികൃതര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
കബനിയുടെ ജനറല്‍ മാനേജര്‍ റമദാന് ദൊഗ്റു, ഓപറേഷന് മാനേജര്‍ അഖിന് കെലിക് എന്നിവര്‍ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. തുര്‍ക്കിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ സോമയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കല്‍ക്കരി ഖാനിയിലാണ് വൈദ്യുതി തകരാറിനെത്തുടര്‍ന്ന് ചൊവ്വാഴ്ച സ്ഫോടനമുണ്ടായത്.
തുര്‍ക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഖാനി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 301 ആണ്. ഖാനിക്കുളളില് കുടുങ്ങിക്കിടന്നിരുന്ന അവസാനത്തെ രണ്ടു തൊഴിലാളികളുടെ മൃതദേഹങ്ങളും പുറത്തെടുത്തതോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. സോമ കോടതിയില്‍ കമ്പനി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതായി പൊലീസ് അറിയിച്ചു. കമ്പനി മേധാവികള്‍ ദുരന്തത്തിന് ഉത്തരവാദികളാണെന്നും അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, ദുരന്തം സര്‍ക്കാരിന്റെ അനാസ്ഥയാണെന്ഞ്ചൂണ്ടിക്കാട്ടി തുര്‍ക്കിയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുകയാണ്. വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ ഖാനിയ്ക്കുള്ളില് കാര്‍ബണ്‍ മോണോക്സൈഡ് വാതകം നിറഞ്ഞതാണ് മരണനിരക്ക് കൂടാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: