കാസര്‍കോട്: ഒരുമാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലോക്സഭാ തെരഞ്ഞെടുപ്പിണ്റ്റെ അന്തിമഫല പ്രഖ്യാപനം പുറത്തറിയുമ്പോള്‍ വ്യക്തമാകുന്നത് കാസര്‍കോട്ടെ ബിജെപിയുടെ കരുത്ത് കൂടിയാണ്. ഇടത് വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനിടയില്‍ സംശുദ്ധ രാഷ്ട്രീയത്തിണ്റ്റെ ബദല്‍ അന്വേഷിക്കുന്നവര്‍ക്ക് പ്രതീക്ഷയേകുകയാണ് കാസര്‍കോട്ടെ ബിജെപിയുടെ മുന്നേറ്റം. കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍ ബിജെപിക്ക് സാധിക്കുമെന്ന വിശ്വാസത്തിന് അടിവരയിടുന്നു സുരേന്ദ്രന് നേടിയ ൧൭൨൮൨൬ വോട്ടുകള്‍. മോദി തരംഗവും സുരേന്ദ്രണ്റ്റെ ‘ക്ളീന്‍ ഇമേജു’മാണ് ബിജെപിയുടെ മുന്നേറ്റത്തിന് പിന്നിലെന്നതില്‍ സംശയമില്ല. പ്രചരണ തന്ത്രങ്ങള്‍ രൂപീകരിച്ച് കൃത്യമായി നടപ്പിലാക്കുന്നതില്‍ പാര്‍ട്ടി വിജയിച്ചു. ദേശീയതലത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസിണ്റ്റെ ജനവിരുദ്ധ നയങ്ങള്‍ കണ്ടുമടുത്ത ജനം ബിജെപിയെ സ്വീകരിക്കാന്‍ തയ്യാറായി. സിപിഎമ്മിണ്റ്റെ ഒത്തുകളി രാഷ്ട്രീയം വോട്ടര്‍മാരെ അവരില്‍ നിന്നകറ്റി. കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന മാരാര്‍ജി ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പോരാട്ടം കാഴ്ചവച്ച കാസര്‍കോട് കെ.സുരേന്ദ്രനിലൂടെ അത് തുടരുകയാണ്. ൧൯൮൦-ല്‍ ഐക്യജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഒ.രാജഗോപാല്‍ മത്സരിച്ച് നേടിയത് ൧൯൦൦൮൬ വോട്ടായിരുന്നു. ബിജെപി ആദ്യമായി പാര്‍ലമെണ്റ്റ് തെരഞ്ഞെടുപ്പിനെ നേരിട്ട ൧൯൮൪ല് മാരാര്‍ജി ൫൯൦൨൧ വോട്ടുകള്‍ നേടി. ൮൧ലും ൯൧ലും സ്ഥാനാര്‍ത്ഥിയായ സി.കെ.പത്മനാഭന് യഥാക്രമം ൬൯൪൧൯, ൭൬൦൬൭ വോട്ടുകള്‍ നേടി. മൂന്ന് തവണ കാസര്‍കോട്ട് മത്സരിച്ച പി.കെ.കൃഷ്ണദാസിലൂടെയാണ് ബിജെപി ആദ്യമായി ഒരുലക്ഷത്തിന് മുകളിലെത്തിയത്. കൃഷ്ണദാസ് ൯൬-ല്‍ ൯൭൫൭൭ഉം, ൯൮ല് ൧൦൩൦൯൩ഉം ൯൯ല് ൧൦൧൯൩൪ വോട്ടുകള്‍ നേടി. ൨൦൦൪ല് അഡ്വ.വി.ബാലകൃഷ്ണഷെട്ടിക്ക് ൧൧൦൩൨൮ വോട്ടുകള്‍ ലഭിച്ചു. ൨൦൦൯ല് കെ.സുരേന്ദ്രനിലൂടെ ബിജെപി വീണ്ടും വോട്ടുയര്‍ത്തി. പതിനയ്യായിരത്തിലേറെ കൂടുതല്‍ വോട്ട് നേടി ൧൨൫൪൮൨ ലെത്തി. ഇത്തവണ മോദി തരംഗത്തിലൂടെ ൧൭൨൮൨൬ വോട്ടുകള്‍ നേടി ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റം ബിജെപിക്ക് കെ.സുരേന്ദ്രന് നേടിക്കൊടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് നാടെങ്ങും പ്രകടനങ്ങള്‍ നടന്നു. കാസര്‍കോട് കറന്തക്കാട് നിന്നും ആരംഭിച്ച പ്രകടനം ബാങ്ക് റോഡ്, പഴയ ബസ്സ്റ്റാണ്റ്റ്, പുതിയ ബസ്സ്റ്റാണ്റ്റ് വഴി കറന്തക്കാട് തന്നെ സമാപിച്ചു. നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം പി.രമേശ്, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള.സി.നായ്ക്, ജില്ലാ ട്രഷറര്‍ ജി.ചന്ദ്രന്, സെക്രട്ടറി എസ്.കുമാര്‍, എം.സുധാമ, ഹരീഷ് നാരംപാടി, എം.ഷൈലജഭട്ട്, അനിത.ആര്.നായ്ക്, പി.ഭാസ്കര, എന്‍.സതീഷ് എന്നിവര്‍ നേതൃത്വം നല്കി. കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നടന്ന ആഹ്ളാദ പ്രകടനത്തില്‍ നൂറുകണക്കിന് ആള്ക്കാര് പങ്കെടുത്തു. നഗരത്തെ ഇളക്കി മറിച്ചുകൊണ്ട് പുതിയ കോട്ടമുതല്‍ കോട്ടച്ചേരി വരെ നടന്ന പ്രകടനത്തില്‍ ബാണ്റ്റ്സെറ്റും മുദ്രാവാക്യം വിളികളുമായി കാഞ്ഞങ്ങാട് നഗരം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. ബിജെപിയുടെ കരുത്തുറ്റ വിജയത്തില്‍ പ്രവര്‍ത്തകര്‍ ആവേശഭരിതരായി. മധുരപലഹാര വിതരണം നടന്നു. മണ്ഡലം പ്രസിഡണ്ട് ഇ.കൃഷ്ണന്, കൊവ്വല്‍ ദാമോദരന്‍, എസ്.കെ.കുട്ടന്, സി.കെ.വത്സലന്‍, ടി.വി.അജയകുമാര്‍, വി.കുഞ്ഞിക്കണ്ണന് ബളാല്‍, രവി മാവുങ്കാല്‍ എന്നിവര്‍ നേതൃത്വം നല്കി. മാവുങ്കാല്‍, പൊള്ളക്കട, കൊടവലം എന്നിവിടങ്ങളില്‍ പ്രകടനം നടന്നു. നീലേശ്വരം: നീലേശ്വരത്ത് നടന്ന പ്രകടനത്തില്‍ ടി.രാധാകൃഷ്ണന്, എം.കുഞ്ഞിരാമന്, ഈശാന പിടാരര്, എം.ഹരി എന്നിവര്‍ നേതൃത്വം നല്കി. നീലേശ്വരം കോണ്‍വെണ്റ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം മാര്‍ക്കറ്റ് വഴി ബസ്സ്റ്റാണ്റ്റില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ മണ്ഡലം സെക്രട്ടറി പി.യു.വിജയകുമാര്‍ സംസാരിച്ചു. തൃക്കരിപ്പൂറ്‍: തൃക്കരിപ്പൂറ്‍ മാരാര്‍ജി മന്ദിരത്തില്‍ നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി മാരാര്‍ജി മന്ദിരത്തില്‍ സമാപിച്ചു. ടി.കുഞ്ഞിരാമന്, കെ.കുഞ്ഞിരാമന്, ടി.ഗംഗാധരന്, മനോഹരന് കൂവ്വാരത്ത്, എം.വി.സുധാകരന്, എ.വി.ഹരീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. ഉദുമ: പരവനടുക്കത്ത് നിന്നും ആരംഭിച്ച ആഹ്ളാദ പ്രകടനം ചെമ്മനാട് വഴി പരവനടുക്കത്ത് സമാപിച്ചു. മധുരപലഹാര വിതരണം, ചായ, ബിസ്ക്കറ്റ് വിതരണം എന്നിവ നടന്നു. നഞ്ചില്‍ കുഞ്ഞിരാമന്, സദാശിവന് മണിയങ്ങാനം, പുരുഷോത്തമന്, സുധീഷ് തലക്ളായി, മണികണ്ഠന് മണിയങ്ങാനം എന്നിവര്‍ നേതൃത്വം നല്കി. മാലോം: മാലോത്ത് നിന്നും ശിങ്കാരിമേളത്തോട് കൂടി ആരംഭിച്ച പ്രകടനം പുങ്ങംചാല്‍ വഴി മാലോത്ത് സമാപിച്ചു. മധുര പലഹാര വിതരണം നടന്നു. സി.സുരേഷ്കുമാര്‍, സാജന് പുഞ്ച, മണി കൊന്നക്കാട്, പി.വി.വിനോദ് എന്നിവര്‍ നേതൃത്വം നല്കി. ബളാലില്‍ നടന്ന പരിപാടിക്ക് മണികണ്ഠന്, പ്രമോദ് എന്നിവരും പരപ്പയില്‍ മധു വട്ടിപ്പുനയും നേതൃത്വം നല്കി. കൊട്ടോടി: കൊട്ടോടിയില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് യുവാക്കള്‍ സംബന്ധിച്ചു. കൊട്ടോടി. ചുള്ളിക്കര, അടകം, പെരുമ്പള്ളി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും പ്രകടനത്തിന് മാറ്റ് കൂട്ടി. പഞ്ചായത്ത് അംഗം കെ.എച്ച്.ഗോപി, എം.മധു, എം.സുരേഷ്, ഭരതന് ആടകം, ടി.തമ്പാന് എന്നിവര്‍ നേതൃത്വം നല്കി. ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബോവിക്കാനത്ത് നടന്ന പ്രകടനത്തില്‍ ഇരുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. പി.ജയകൃഷ്ണന്, രഞ്ജിത്ത് അമ്മംകോട്, ജിതേഷ് ചിപ്ളിക്കയ, മധുസൂദനന് അമ്മംകോട്, ബാലകൃഷ്ണന് കോട്ടൂറ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: