കോട്ടയം: പെന്ഷന് മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് 19 മുതല്‍ സെക്രട്ടറിയറ്റിനും മുമ്പില്‍ അനിശ്ചിതകാല നിരാഹര സമരം ആരംഭിക്കും.
പെന്ഷന് സര്‍ക്കാര്‍ ഏറ്റെടുക്കുക, സ്റ്റാറ്റിയൂട്ടറി പെന്ഷന് നിലനിര്‍ത്തുക, കെഎസ്ആര്‍ടിസിയെ പൊതുമേഖലയില്‍ നിലനിര്‍ത്തുക, മാസത്തില്‍ ആദ്യ പ്രവര്‍ത്തിദിവസം പെന്ഷന് വിതരണം ചെയ്യുക, തൊഴിലാളി വിരുദ്ധ പുനരുദ്ധാരണ പാക്കേജ് തള്ളിക്കളയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഇതിന്റെ ഭാഗമായി സമരസഹായനിധി രൂപീകരണയോഗം ഇന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: