കോട്ടയം: ജില്ലാതല നഴ്സസ് വാരാഘോഷത്തിന്റെ സമാപനസമ്മേളനം വനിതാ കമ്മീഷന് അംഗം ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. കോട്ടയം എംടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് റ്റി.വി. സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാഭായി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. മാത്യു ജെ. മുട്ടത്ത് മുഖ്യാതിഥിയായിരുന്നു. കെ. വിജയമ്മ, വത്സമ്മ എബ്രഹാം, മേരി എബ്രഹാം, ചേച്ചമ്മ ജോസഫ്, റ്റി.പി. ഗംഗാദേവി, ജെയിന് പി. ജേക്കബ്, ആര്.ജി. ആതിര തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സമ്മാനദാനവും കാഷ് അവാര്‍ഡ് വിതരണം നടന്നു.
ജനറല്‍ കണ്‍വീനര്‍ കെ. ശ്രീലേഖ സ്വാഗതവും സോഫി കെ.എം നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി നഴ്സുമാരും നഴ്സിംഗ് വിദ്യാര്‍ഥികളും പങ്കെടുത്ത റാലി ജില്ലാ ആശുപത്രി അങ്കണത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാഭായി ഫഌഗ് ഓഫ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: