റോം: ഇറ്റലിയുടെ മുന്‍ ധനകാര്യ, ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന ക്ലോഡിയോ സ്കോജോല അറസ്റ്റില്‍. മാഫിയാ ഗ്രൂപ്പുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
കുപ്രസിദ്ധ മാഫിയാ തലവനായ അമോദിയോയും ഭാര്യയുമായും ക്ലോഡിയോക്കുണ്ടായിരുന്ന ബന്ധമാണ് കുടുക്കിയത്. അന്വേഷണത്തില്‍ അമോദിയോയും ബാര്യയുമായും ക്ലോഡിയോ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
റോമിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനെതിരേ എട്ട് വാറന്റുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മുന്‍പ്രധാനമന്ത്രി ബെര്‍ലുസ് കോണിയുടെ ഫോയ്സ ഇറ്റാലിയ പാര്‍ട്ടി അംഗമാണ് ക്ലോഡിയോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: