വാഷിങ്ടണ്‍: അമേരിക്കയെ പിടിച്ചു കുലുക്കിയ ലൈംഗികാപവാദ കേസിലെ നായികയായ നാല്പതുകാരി മോണിക്ക ലെവിന്‍സ്കി തുറന്നു പറച്ചിലുകള്‍ നടത്തുന്നു. പ്രമുഖ വനിതാ മാഗസിനായ വാനിറ്റി ഫെയറിനു വേണ്ടിയാണ് മോണിക്ക വെളിപ്പെടുത്തലുകള്‍ നടത്തിയത്. മേയ് എട്ടിന് മാഗസിന് പുറത്ത് ഇറങ്ങും.
അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബില്‍ ക്ളിന്റന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടാന്‍ കാരണമായ ലൈംഗികാപവാദ കേസിലെ നായികയാണ് മോണിക്ക. പ്രസിഡന്റായിരുന്ന കാലത്ത് ബില്‍ ക്ലിന്ണ് തന്നെ ലൈംഗികമായി ഉപയോഗിച്ചെന്നും എന്നാല്‍ അത് ബലാത്സംഗമായിരുന്നില്ലെന്നും മോണിക്ക സമ്മതിക്കുന്നു. ഉഭയസമ്മതത്തോടെയുള്ള ബന്ധമായിരുന്നു തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ പിന്നീടാണ് അതൊരു അശ്ലീല ബന്ധമായി മാറിയതെന്നും മോണിക്ക പറയുന്നു. ക്ലിന്റന്റെ അടുത്ത ആളുകള്‍ ഈ ബന്ധം അറിഞ്ഞതോടെ അവര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചു. എന്നാല്‍ എതിരാളികള്‍ ക്ളിന്റനെതിരെ ഇത് രാഷ്ട്രീയ ആയുധമാക്കി.
1995 നവംബറിനും 1997 മാര്‍ച്ചിനും ഇടയില്‍ ക്ലിന്റനുമായി ഒമ്പത് തവണ ബന്ധപ്പെട്ടു എന്നും വെളിപ്പെടുത്തുന്നുണ്ട് മോണിക്ക. ക്ളിന്റണുമായുള്ള ബന്ധം തനിക്ക് ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ എന്നും മോണിക്ക പറഞ്ഞു. വിവാദം ഉയര്‍ന്നതോടെ അമേരിക്കയില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്നു മോണിക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: