കോട്ടയം: സമൂഹത്തിന്റെ ഉണര്‍വ് സാധുസമുദായത്തിന്റെ ഉന്നമനമാണെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവരെ മാത്രമാണു പലപ്പോഴും പരിഗണിക്കാറുള്ളതെന്നും സമൂഹത്തിന്റെ നിലനില്‍പ്പ് പിന്നോക്ക വിഭാഗങ്ങളുടെ വളര്‍ച്ചയെക്കൂടി അടിസ്ഥാനപ്പെടുത്തിയാണെന്നും അദ്ദേഹം പറഞ്ഞു. വിളക്കിത്തല നായര്‍ സമാജം(വിഎന്‍എസ്) കോട്ടയം താലൂക്ക് യൂണിയന് 33-ാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ രംഗത്തും പ്രാതിനിധ്യം ലഭിക്കാനുള്ള വിളക്കിത്തല നായര്‍ സമാജത്തിന്റെ ശ്രമങ്ങള്‍ക്കു സര്‍ക്കാര്‍ സഹായം നല്‍കും. ഒരു സമൂഹത്തിനു മുന്നോട്ടു പോകുന്നതിനു ഇച്ഛാശക്തിയുള്ള നേതൃത്വം വേണം. അത്തരത്തിലുള്ള ഒരു നേതൃത്വം വിളക്കിത്തല നായര്‍ സമാജത്തിനുണ്ട്. എല്ലാക്കാലത്തും സ്വന്തം വ്യക്തിത്വം സമാജം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഎന്‍എസ് കോട്ടയം താലൂക്ക് യൂണിയന് പ്രസിഡന്റ് പി.കെ. ശങ്കരന് അദ്ധ്യക്ഷത വഹിച്ചു. വിഎന്‍എസ് സംസ്ഥാന പ്രസിഡന്റ് കെ.ആര്. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് വിശിഷ്ടാതിഥിയായിരുന്നു. മുന്‍സിപ്പാലിറ്റി ചെയര്മാന് എംപി. സന്തോഷ് കുമാര്‍, വിഎന്‍എസ് ജനറല്‍ സെക്രട്ടറി എന്‍. മോഹനന്, കോട്ടയം മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ എന്‍.എസ്. ഹരിചന്ദ്രന്, വിഎന്‍എസ് ബോര്‍ഡ് അംഗം എം.എസ്. പൊന്നപ്പന്, യുവജന ഫെഡറേഷന് സംസ്ഥാന സെക്രട്ടറി സജീവ് സത്യന്, വിഎന്‍എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റ്റി.എ. മണി, വിഎന്‍എസ് കോട്ടയം താലൂക്ക് യൂണിയന് സെക്രട്ടറി എം.എന്‍. മോഹനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: