കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഉഭയകക്ഷി ആണവ സഹകരണ കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ച കൊളംബോയില്‍ നടന്നു. ആണവോര്‍ജ്ജ വകുപ്പിന്റെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘത്തെ് വിദേശ കാര്യമന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി അമന്ദ്ദീപ് സിംഗ് ഗില്ലാണ് നയിച്ചത്. ശ്രീലങ്കന്‍ സംഘത്തെ നയിച്ചത് സാങ്കേതിക ഗവേഷണ മന്ത്രാലയത്തിന്റെ സെക്രട്ടറി ധാരാ വിജയതിലകാണ്. കൂടാതെ ആണവോര്‍ജ്ജ വകുപ്പിന്റെ പ്രതിനിധികളും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കാളികളായി.
സൗഹാര്‍ദ്ദപരമായ ചര്‍ച്ചയില്‍ ഉഭയകക്ഷി ആണവ സഹകരണ കരാറിന്റെ കരടു രൂപരേഖ തയ്യാറാക്കിയതായി ഇന്ത്യന്‍ ഹൈക്കമ്മീഷന് ഒരു പ്രസ്താവനയില്‍ പറഞ്ഞു. അടുത്ത ചര്‍ച്ച 2014 മധ്യത്തോടുകൂടി ഇന്ത്യയില്‍ നടത്താനാണ് ധാരണയായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: