ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ വീടുകള്‍ക്കും അമ്പലങ്ങള്‍ക്കും നേരെ ആക്രമണം. രണ്ട് ഹിന്ദു യുവാക്കള്‍ മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ വാര്‍ത്ത നല്‍കിയെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്.
ഇരുപത്തിയെട്ടോളം കുടുംബങ്ങളാണ് ആക്രമണത്തിന് ഇരയായത്. മൂവായിരത്തോളം വരുന്ന ജനക്കൂട്ടം കൊമീലിയ ജില്ലയില്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ബാഗ് സിതാരാംപൂര് ഗ്രാമത്തിലെ എട്ട് മദ്രസകളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.
ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഗ്രാമത്തിലെ ഒരു പ്രമുഖ മദ്രസയിലെ ലൗഡ്സ്പീക്കറിലൂടെ ആഹ്വാനം ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അക്രമത്തിന് നേതൃത്വം നല്കിയ നസ്റുല്‍ ഇസ്ലാം എന്നയാളെയും മറ്റ് പതിനേഴ് പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: