കോട്ടയം: 2003 മെയ് 2ന് മാറാട് എട്ട് ഹിന്ദു സഹോദരങ്ങളെ കൂട്ടക്കൊല ചെയ്ത നടപടിയില്‍ മൗനം പാലിക്കുന്ന സംസ്ഥാന സര്‍ക്കാന്റെ നടപടിയില്‍ പ്രതിഷേധിക്കുവാനും, കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാനമൊട്ടാകെ നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി ഐക്യവേദി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തും.
ധര്‍ണ്ണയില്‍ എകെസിഎച്ച്എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത്, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി.ഭാസ്കരന്, സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ഹരിദാസ് എന്നിവര്‍ സംസാരിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് തിരുവഞ്ചൂര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: