കൊണാക്രി: ഗ്വിനിയയില്‍ എബോള വൈറസ് പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് 74 പേര് കൊല്ലപ്പെട്ടു. ഏപ്രില്‍ 28ന് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി നടന്ന പരിശോധനയില്‍ 121 എബോള കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ പത്ത് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. കോണാക്രിയില് നാല് പേരും ഗ്വിക്കോഡയിലെ തെക്ക് കിഴക്കന്‍ മേഖലകളില്‍ ആറ് പേരുമാണ് ചികിത്സയിലുള്ളത്.
വൈറസിന് പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ഗ്വിനിയയിലെ ആരോഗ്യ മന്ത്രി റെമി ലാമാ വ്യക്തമാക്കി. വൈറസിനെ പ്രതിരോധിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ മരവുന്നുകളും മറ്റുമടങ്ങിയ കിറ്റുകല്‍ വിതരണം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: