ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നാറ്റോ സേനയുടെ കണ്ടയ്നറിനെതിരേ അഞ്ജാത സംഘം നടത്തിയ വെടിവെയ്പ്പില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പാക്ക്-അഫ്ഗാന് ഹൈവേയിലെ ഗോത്രമേഖലയായ ഖൈബറിലാണ് സംഭവം.
വെടിവെയ്പ്പില്‍ മറ്റ് രണ്ടു വാഹനങ്ങള്‍ക്ക് കൂടി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സുരക്ഷ സേനയും പോലീസും ഉടന്‍ തന്നെ സ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന 12 പേരെ സുരക്ഷ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: