സിയോള്‍: ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ചുങ് ഹോങ് വോണ്‍ രാജിവച്ചു. കപ്പല്‍ ദുരന്തത്തില്‍ കാണാതായവര്‍ ഉള്‍പ്പടെയുള്ള 302 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. കപ്പല്‍ ദുരന്തത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ഗവണ്മെന്റ് വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് അപ്രതീക്ഷിതമായി ചൂങ് ഹോങ് വോള്‍ രാജിവെച്ചിരിക്കുന്നത്.
ദുരന്തത്തില്‍ മാപ്പു ചോദിക്കുന്നതായും അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായും ചൂങ് ഹോങ് വോണ്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം വൈകുന്നത് കപ്പലിലെ യാത്രക്കാരുടെ ബന്ധുക്കളെ രോക്ഷാകുലരാക്കിയതിനെ തുടര്‍ന്ന് സിയോളിലെ പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ ഇവര്‍ പ്രതിഷേധസമരം നടത്തിയിരുന്നു.
ഈ മാസം 16ന് ഇഞ്ചിയോണില്‍ നിന്ന് വിനോദ സഞ്ചാര ദ്വീപായ ജെജുവിലേക്ക് പോവുകയായിരുന്ന ബഹുനില കപ്പലാണ് അപകടത്തില്‍പെട്ടത്. 476 യാത്രക്കാരുമായി പുറപ്പെട്ട കപ്പലിലെ പകുതിയിലേറെപ്പേരും മരിച്ചിരുന്നു. ഹൈസ്കൂള്‍ കുട്ടികളാണ് ബോട്ടിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും. യാത്രക്കാരില്‍ 179 പേരെ രക്ഷപെടുത്താനായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: