വത്തിക്കാന്‍: കത്തോലിക്കാ സഭയിലെ ആധുനിക ചിന്തയുടെ വക്താക്കളെന്നറിയപ്പെടുന്ന മാര്‍പാപ്പമാരായ ജോണ്‍ ഇരുപത്തിമൂന്നാമനെയും ജോണ്‍പോള്‍ രണ്ടാമനെയും വിശുദ്ധരായി പ്രഖ്യാപിച്ചു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിച്ചത്. പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമനും തിരുക്കര്‍മ്മങ്ങളില്‍ പങ്കു കൊണ്ടു. ആയിരത്തോളം മെത്രാന്മാരും 150 കര്‍ദ്ദിനാള്‍മാരും അയ്യായിരത്തോളം വൈദികരും പത്ത് ലക്ഷം വരുന്ന വിശ്വാസികളും ചടങ്ങിന് സാക്ഷികളായി.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരുന്ന 17 കൂറ്റന്‍ സ്ക്രീനുകള്‍ വഴി തിരുക്കര്‍മങ്ങള്‍ ലക്ഷണക്കണക്കിന് പേര് തത്സമയം കണ്ടു. ഇതാദ്യമായാണ് കത്തോലിക്കാ സഭ രണ്ടു മുന്‍ മാര്‍പ്പാപ്പമാരെ ഒന്നിച്ച് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്.
1958 മുതല്‍ 1963 വരെ സഭയെ നയിച്ചയാളാണ്ജോണ് ഇരുപത്തി മൂന്നാമന്. 1978ല്‍ മാര്‍പ്പാപ്പയായ ജോണ്‍പോള്‍ രണ്ടാമന് 2005 വരെ സഭയെ നയിച്ചു. ഇത്രയും കാലം മാര്‍പ്പാപ്പയായിരുന്ന മറ്റൊരാളില്ല. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന രേഖകളില്‍ ഒപ്പുവെച്ചത്.
ഇന്ത്യയില്‍ നിന്ന് കേന്ദ്രമന്ത്രിമാരായ പ്രൊഫ. കെ.വി. തോമസ്, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, ദേശീയ മനുഷ്യാവകാശ കമ്മിഷന് അംഗം ജസ്റ്റിസ് സിറിയക് ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: