പെരുമ്പാവൂര്‍: വെങ്ങോല വിശേഷം സാംസ്കാരിക പൈതൃക കൂട്ടായ്മ സംഘടിപ്പിച്ച ആദരോത്സവം സാജുപോള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജന്മഭൂമി എഡിറ്റര്‍ ലീല മേനോന്, കേരള ഹൈക്കോടതി ജഡ്ജി സി.കെ. അബ്ദുള്‍ റഹിം, അന്തരിച്ച ചലച്ചിത്രതാരം പോള്‍ വെങ്ങോല എന്നിവരെ ദേശപ്രതിഭകളായി അംഗീകരിച്ചു.
വൃക്ക ദാനം ചെയ്ത വിജയന് നക്ലിക്കാട്ടില്, സമൃദ്ധി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഫാ. ഗീവറുഗീസ് മേലേപ്പീടികയില്‍, ഐക്യരാഷ്ട്ര സഭ സുരക്ഷ വിഭാഗം മേധാവി മുരളി തുമ്മാരുകുടി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഇ. വി. നാരായണന് എന്നിവര്‍ക്ക് സേവാരത്ന പുരസ്ക്കാരം നല്കി.
സമൃദി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാഹിത്യ സാംസ്കാരിക രംഗത്തെ 40 പ്രതിഭകള്‍ക്ക് സമാദര പത്രവും പ്രശസ്തി ഫലകവും നല്കി. തുരുത്തിപ്ലി സെന്റ് മേരീസ് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി എം.പി. ജോര്‍ജ്ജ്, കാര്‍ട്ടുണിസ്റ്റ് ജോഷി ജോര്‍ജജ്, പോള്‍ വെങ്ങോലയുടെ സഹോദരന്, റവ. ഡോ. എ.പി. ജോര്‍ജ്, സഹോദരി എ.പി. ചിന്നമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈല ഷാജി, കെ.വി. വാസുദേവന്‍, എഴുത്തുകാരനായ കെ.ജെ. തോമസ്, അജിത് വെങ്ങോല, സുരേഷ് വെങ്ങോല, കലേശന് ചിതവീട്, ആന്‍സിഫ് അലി വെങ്ങോല എന്നിവര്‍ ആദര പ്രഭാഷണം നടത്തി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പോള്‍ വെങ്ങോല അനുസ്മരണത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ പോള്‍ വെങ്ങോലയുടെ സിനിമാപ്രദര്‍ശനം ആദര ഉത്സവം അനുസ്മരണ പ്രഭാഷണം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: