തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുതിയ വിവാദത്തില്‍. മികച്ച ഗായകനുള്ള പുരസ്കാരം ആളുമാറി നല്കി. ഒറീസ എന്ന ചിത്രത്തിലെ ‘ജന്മാന്തരങ്ങളില്‍’ എന്ന ഗാനം ആലപിച്ചതിനു കാര്‍ത്തിക്കിനാണു പുരസ്കാരം നല്‍കിയത്. എന്നാല്‍ ഈ ഗാനം ആലപിച്ചതു പ്രദീപ് ചന്ദ്രകുമാര്‍ ആണ്.
പ്രദീപ് ചന്ദ്രകുമാര്‍ ട്രാക്ക് പാടിയ ഗാനം ചിത്രത്തിലുള്പ്പെടുത്തുകയായിരുന്നു ചെയ്തത്. കാര്‍ത്തിക്കിന് പാടേണ്ടി വന്നില്ല. ഇക്കാര്യം നേരത്തേ ജൂറിയെ അറിയിച്ചിരുന്നതായി സംഗീത സംവിധായകന് രതീഷ് വേഗ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: