കന്യാകുമാരി: ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രത്തില്‍ നിന്നു ആരംഭിച്ച എന്റെ തെരഞ്ഞടുപ്പ് പ്രചരണം വിവേകാനന്ദന്റെ തപോഭൂമിയായ കന്യാകുമാരിയില്‍ എത്തിനിര്ക്കുന്നു.ഈ തപോ ഭൂമിയില്‍ വന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി ഇതു പറയുമ്പോള്‍ ഉച്ചസ്ഥായിയിലായി സൂര്യന്റെ കീഴില്‍ നിന്ന് പതിനായിരക്കണക്കിന് തമിഴ് മക്കളുടെ നിലയ്ക്കാത്ത കരഘോഷം. പൊള്ളുന്ന വെയിലിനെ വകവയ്ക്കാതെയായിരുന്നു പതിനായിരക്കണക്കിന്പേര് ഇന്നലെ കന്യാകുമാരിയില്‍ നരേന്ദ്രമോദിയുടെ സമ്മേളനത്തിനെത്തിയത്.
കന്യാകുമാരിയില്‍നിന്നും രണ്ടുകിലോമീറ്ററിനിപ്പുറം അഗസ്തീശ്വരം കോളേജിനു സമീപം മുരുകന്കുണ്ടത്തായിരുന്നു സമ്മേളന വേദി.കഴിഞ്ഞ ദിവസം സോണിയാഗാന്ധി പ്രസംഗിച്ച അതേവേദി. ഉച്ചയ്ക്ക് ഒരു മണിയായപ്പോള്‍ തന്നെ കനത്ത സുരക്ഷാവലയത്തില്‍ ഒരുക്കിയുരുന്ന വേദിക്കരികെ പൊരിവെയിലിനെ വകവയ്ക്കാതെ സ്തീകളടക്കമുള്ള ജനസാഗരം സമ്മേളനത്തിന് എത്തിചേര്‍ന്നിരുന്നു. ബിജെപി നേതാവ് എംആര്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ കടന്നാക്രമിച്ചു കൊണ്ടുള്ള പ്രസംഗം. ഇന്നലെയും ഇവിടെ ഒരു തെരഞ്ഞെടുപ്പ് പൊതുയോഗമുണ്ടായിരുന്നു.ഡല്‍ഹിയില്‍ നിന്നും വന്ന മാഡത്തിന്റേത്. മദ്യവും ദിവസ ശമ്പളവും നല്‍കിയാണ് പൊതുയോഗത്തിന് ആളെ സംഘടിപ്പിച്ചത്. എന്നാല്‍ ഇന്ന് ആരും പ്രത്യേകിച്ച് ആവശ്യപ്പെടാതെ തന്നെ നിങ്ങള്‍ എത്തിയിരിക്കുന്നു. ഭരാതത്തിന്റെ ജനനായകനെ കാണാന്‍. ഗാന്ധിയുടെ പ്രസംഗം കേട്ട് നിലയ്ക്കാത്ത കയ്യടി. അധികം സമയം കഴിഞ്ഞില്ല കന്യാകുമാരിയിലെ തമിഴ്മക്കള്‍ കാത്തിരുന്ന ജനനായകന് എത്തി. തൂവെള്ള പൈജാമയ്ക്കും കുര്‍ത്തക്കും മുകളില്‍ കറുത്ത ജാക്കറ്റ് ധരിച്ച് ജനസാഗരത്തെ അഭിവാദ്യം ചെയ്ത് നരേന്ദ്രമോദി വേദിയില്‍.നിശ്ചയിച്ചതിലും അരമണിക്കൂര്‍ വൈകിയാണ് മോദി കന്യാകുമാരിയിലെ യോഗസ്ഥലത്ത് എത്തിയത്. രാമനാഥപുരത്തെ യോഗം കഴിഞ്ഞ് ഹെലികോപ്ടറില്‍ കന്യാകുമാരിയിലെ ഹെലിപാടില്‍ ഇറങ്ങിയ ശേഷം വാഹനത്തിലായിരുന്നു സമ്മേളന വേദിയിലെത്തിയത്.
കന്യാകുമാരി ഭാരതത്തിലെ സൗഭാഗ്യ ഭൂമി എന്ന് വിശേഷിപ്പിച്ചായിരുന്നു മോദിയുടെ തുടക്കം. തുടര്‍ന്ന് കന്യാകുമാരിയിലെ പ്രദേശവാസിയെന്നോണം ജനങ്ങളുടെ പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തി. ദേശീയ പ്രശ്നങ്ങള്‍ അധികം പരാമര്‍ശിക്കാതെ കന്യാകുമാരിയിലെ കരകൗശലവില്പനക്കാരന് തുടങ്ങി സാധാരണ ചായ വില്പനക്കരന്റെ പ്രശ്നങ്ങള്‍ വരെ പരാമര്‍ശിച്ചു. മാറ്റത്തിന്റെ അലകടല്‍ കന്യാകുമാരിയില്‍ ആഞ്ഞടിക്കുകയാണെന്നും ഈ അലയടി ദല്‍ഹിയിലെത്തുമ്പോള്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള സുനാമിയായി മാറുമെന്നുമുള്ള മുന്നറിയിപ്പും നല്കി. തമിഴ്നാട്ടിലെ ബിജെപി യുടെ സഖ്യ കഷികളായ സപത് മുന്നണിയുടെ അമരക്കാരായ നടന് വിജയകാന്ത്, വൈകോ, ഡോ.രാംദാസ്, ബിജെപി തമിഴ്നാട് ഘടകം പ്രസിഡന്റും കന്യാകുമാരിലോക് സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പൊന്‍ രാധാകൃഷ്ണന് എന്നിവരെ പ്രത്യകം പരാമര്‍ശിച്ച ശേഷം സദസ്സിനെ കൊണ്ട് മുന്ന് പ്രാവശ്യം ഭാരത് മാതാകീ ജയ് വിളിച്ചായിരുന്നു മോദി പ്രസംഗം അവാസാനിപ്പിച്ചത്. സമ്മേളന ഗ്രൗണ്ടിനു പുറത്തും മോദിയുടെ പ്രസംഗം വീക്ഷിക്കാന്‍ ജനങ്ങള്‍ തിങ്ങി നിറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: