കോഴിക്കോട്: കേരള പത്മശാലിയ സംഘം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. മുപ്പത്തിനാലാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ വനിതാ യുവജന സമ്മേളനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ. സരള ഉദ്ഘാടനം ചെയ്തു. കെ. മല്ലികടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. അഖിലഭാരത പത്മശാലിയ സംഘം വൈസ് പ്രസിഡന്റ് എം. ബാലകൃഷ്ണന്, സംസ്ഥാന പ്രസിഡന്റ് വി.പി. ചന്ദ്രശേഖരന്, അഡ്വ. കെ. വിജയന്, പി.കെ. രാജഗോപാല്‍, ബി. രാമന്, കെ. വേണുഗോപാലന്‍, പി.പി. പ്രിയങ്ക, കെ.വി. സീന, സി. വിജയലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന പിന്നാക്ക സമുദായ സമ്മേളനം എസ്. കുട്ടപ്പന് ചെട്ടിയാര്‍ ഉദ്ഘാടനം ചെയ്തു. പത്മശാലിയ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി. കരുണാകരന് അദ്ധ്യക്ഷത വഹിച്ചു. പിന്നാക്ക വിഭാഗ വികസന ഡയറക്ടര്‍ വി.ആര്. ജോഷി, ബി. ശശിധരന് പിള്ള, ആര്. മോഹനന് പിള്ള, ഇ. കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകിട്ട് വിദ്യാഭ്യാസ സെമിനാര്‍ നടന്നു. സമ്മേളനം ഇന്ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: