അഹമ്മദാബാദ്: നരേന്ദ്ര മോദി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നാമനിര്‍ദേശ പത്രികയില്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചുവെന്ന പരാതിയില്‍ അഹമ്മദാബാദ് കോടതി പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് അഡിഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് എം.എം. ഷെയ്ഖ് പോലീസിനോട് ആവശ്യപ്പെട്ടത്.
ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനായ നിഷ്ണാദ് വര്‍മയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച മോദിക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് കാണിച്ച് കോടതിയെ സമീപിച്ചത്.മോദിയുടെ പത്രിക സ്വീകരിച്ച റിട്ടേണിങ് ഓഫീസര്‍ പി.കെ. ജഡേജയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: