യുഎന്‍: തെക്കന്‍ സുഡാനില്‍ ഒരു ദശലക്ഷം ജനങ്ങളാണ് പട്ടിണി അനുഭവിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍. ഇതിന് ഉടനടി നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിനും മരണത്തിനും ഇടയില്‍ പോരാടുന്ന ജനതയ്ക്ക് മാനുഷിക പരിഗണന നല്‍കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്റെ കമ്മീഷണര്‍ ക്രിസ്റ്റലി ജോര്ജിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മൂണ്‍.
യുദ്ധത്തെത്തുടര്‍ന്ന് നൂറായിരക്കണക്കിന് വരുന്ന ജനതയാണ് ഛിന്നഭിന്നമായിരിക്കുന്നത്. പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന രോഗാവസ്ഥ ഏറ്റവും കൂടുതല്‍ അളവില്‍ എത്തിയതായാണ് കാണാന്‍ കഴിഞ്ഞതെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു.
തെക്കന്‍ സുഡാനില്‍ ഡിസംബറിലാണ് വന്‍തോതിലുള്ള അക്രമങ്ങള്‍ ഉണ്ടായത്. പ്രസിഡന്റിന്റെയും മുന്‍ വൈസ്പ്രസിഡന്റിന്റെയും സംഘാംഗങ്ങള്‍ തമ്മിലാണ് പോരാട്ടം നടക്കുന്നത്. ഇതിനെത്തുടര്‍ന്ന് ആയിരക്കണക്കിനുപേര്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തിലധികം പേര് ഭവനരഹിതരാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: