ന്യൂദല്‍ഹി: വൈസ് അഡ്മിറല്‍ ആര് കെ ധവാന് നാവികസേനയുടെ പുതിയ മേധാവി. നിയമന കാര്യത്തിനായുള്ള കാബിനറ്റ് കമ്മിറ്റി ധവാനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കി.
നാവികസേനയിലെ പ്രധാന കപ്പലുകള്‍ തകര്‍ന്നതിനെ തുടര്‍ന്നു അഡ്മിറല്‍ ഡി കെ ജോഷി രാജിവച്ച ഒഴിവിലേക്കാണ് ധവാനെ നിയമിച്ചിരിക്കുന്നത്.
നാവികസേനാ യാനങ്ങളുടെ അപകടങ്ങളെ തുടര്‍ന്നു ജോഷി രാജിവച്ചപ്പോള്‍ സേനയുടെ താല്‍ക്കാലിക ചുമതല ധവാനായിരുന്നു. സേനയിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഈ അമ്പത്തൊമ്പതുകാരന് 25 മാസത്തെ സര്‍വീസ് കാലാവധി കൂടിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: