ലണ്ടന്‍: ശനിഗ്രഹം പുതിയൊരു ഉപഗ്രഹത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് നാസയുടെ കസീനി ഉപഗ്രത്തില്‍ നിന്നുള്ള വിവരം. കസിനിയില് നിന്ന് ലഭിച്ച ഫോട്ടോകളാണ് ഇതിലേക്ക് വെളിച്ചം വീശുന്നത്. ശാസ്ത്രജ്ഞര്‍ പുതിയ കുഞ്ഞന്‍ ഉപഗ്രഹത്തിന് പേരുമിട്ടുകഴിഞ്ഞു, പെഗി.
തണുത്തുറഞ്ഞ കുഞ്ഞന്‍ ഉപഗ്രഹമാണിത്. ശനിയുടെ ചുറ്റുമുള്ള വലയത്തിെന്റ ഒരു ഭാഗത്ത് ചെറിയൊരു മുഴപോലെയുള്ള ഒരു സംഗതിയാണ് ഫോട്ടോയില്‍.ഇത് പുതിയ ഒരു ഉപഗ്രമാണെന്നാണ് സൂചന. ഇപ്പോള്‍ ശനിക്ക് ചെറുതും വലുതുമായ 62 ഉപഗ്രഹങ്ങളുണ്ട്.ഐസും പാറക്കഷണങ്ങളും കൊണ്ടുണ്ടാക്കിയതാണ് ശനിയുടെ ചുറ്റുമുളള വലയം. ശനിയുടെ മധ്യരേഖ പോലെ 7000 മുതല്‍ 80000 കിലോമീറ്റര്‍ വിസ്തൃതിയിലാണ്വലയം.പത്തു മീറ്റര്‍ മുതല്‍ ഒരു കിലോമീറ്റര്‍ വരെയാണ്ഇതിെന്റ കനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: