കൊച്ചി: വഴിയില്‍വച്ചു മാലപൊട്ടിക്കാനുള്ള ശ്രമം ചെറുത്ത വീട്ടമ്മ മകള്‍ക്കു മുന്നില്‍ കുത്തേറ്റു മരിച്ചു. പള്ളുരുത്തി നമ്പ്യാപുരം കോളനിയില്‍ താമസിക്കുന്ന കൊറശ്ശേരി വീട്ടില്‍ ജയന്റെ ഭാര്യ സിന്ധു(38)ആണ് മരിച്ചത്്. കേസില്‍ അയല്‍വാസിയായ മധുവിനെ(30) പോലീസ് തിരയുന്നു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പള്ളുരുത്തി കടേഭാഗത്തിനു സമീപമായിരുന്നു സംഭവം.
ഏഴുവയസ്സുള്ള മകള്‍ വിഷ്ണുമായക്കൊപ്പം റേഷന്‍ കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി മടങ്ങവെയാണു സിന്ധുവിനെ വഴിയരികില്‍വച്ചു ആക്രമിച്ചത്. സിന്ധുവിന്റെ സമീപത്തെത്തി മാല പൊട്ടിക്കാന്‍ മധു ശ്രമിച്ചു. എന്നാല്‍ സിന്ധു ചെറുത്തതോടെ കയ്യില്‍ കരുതിയ കത്തിയെടുത്ത് ഇയാള്‍ കുത്തുകയായിരുന്നു. സിന്ധു കുത്തേറ്റു വീണയുടന്‍ പ്രതി ഓടി രക്ഷപ്പെട്ടു. ആള്‍സഞ്ചാരം കുറവായ സ്ഥലമായതിനാല്‍ സംഭവം അറിയാന്‍ വൈകിയതാണ് മരണത്തിനു കാരണമായത്. കൂടെയുണ്ടായിരുന്ന മകള്‍ വിഷ്്ണുമായ ഭയന്നുവിറച്ച് റോഡിലെത്തി നാട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവരെത്തി സിന്ധുവിനെ പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രതിക്കായുള്ള തെരച്ചില്‍ പള്ളുരുത്തി പോലീസ് ഊര്‍ജിതമാക്കി. ഇയാള്‍ പശ്ചിമകൊച്ചി മേഖലയിലുണ്ടെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ മയക്കുമരുന്നിനു അടിമയാണെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിന്ധു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സിന്ധു ജോയിക്കെതിരെ അപരയായി മത്സരിച്ചു ശ്രദ്ധനേടിയിരുന്നു. മൃതദേഹം പോസ്്റ്റുമോര്ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. മകന്: അമല്‍ദേവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: