കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പളളിയില്‍ റബര്‍ തോട്ടം ഉടമ കുത്തേറ്റ് മരിച്ചു. കപ്പാട് ഞാവള്ളിയില്‍ ജോസഫാണ്(ഔസേപ്പച്ചന്) കുത്തേറ്റ് മരിച്ചത്. ജോസഫിന്റെ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും വീട്ടിലെ ജോലിക്കാരനും കുത്തേറ്റിട്ടുണ്ട്. മന്ത്രി പിജെ ജോസഫിന്റെ പിതൃസഹോദരി പുത്രനാണ് ഔസേപ്പച്ചന്.
സംഭവവുമായി ബന്ധപ്പെട്ട് ചെമ്മലമറ്റം സ്വദേശി കുട്ടിച്ചനെ പോലീസ് അറസ്റ്റു ചെയ്തു. റബര്‍ തോട്ടം പാട്ടത്തിന് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: