അബുജാ: നൈജീരിയന്‍ തലസ്ഥാനത്താനമായ അബൂജയ്ക്ക് സമീപത്തെ ബസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ 20 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തെക്കന്‍ അബൂജയ്ക്ക് എട്ട് കിലോമീറ്റര്‍ മാറി നയന്യാന് പാലത്തില്‍ 20 മൃതശരീരങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് ആളുകള്‍ ഭയന്ന് ഓടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എങ്കിലും ഇസ്ലാമിക ഭീകര സംഘടനയായ ബോക്കോ ഹറാമിന്റെ നേര്‍ക്കാണ് സംശയങ്ങള്‍ നീളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: