പെഷവാര്‍: വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ തോക്കുധാരികള്‍ 100 ഗ്രാമവാസികളെ തട്ടിക്കോണ്ടു പോയി. ഗ്രാമസഭയിലേക്ക് ഇരച്ചു കയറിയ തോക്കുധാരികള്‍ ഗ്രാമവാസികളെ തട്ടിക്കോണ്ടു പോയതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തോക്കുധാരികള്‍ താലിബാന് തീവ്രവാദികളാണെന്നാണ് സംശയിക്കുന്നത്. ഗ്രാമവാസികള്‍ സര്‍ക്കാരിനെ സഹായിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഗ്രാമവാസികളെ തട്ടിക്കോണ്ടു പോയതെന്നാണ് കരുതുന്നത്.
തട്ടിക്കോണ്ടു പോയ 100 പേരില്‍ നിന്ന് 40 പേരെ വിട്ടയച്ചതായും വാര്‍ത്തകളുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: