ഹൃദയം സ്നേഹവും ശ്രദ്ധയുംകൊണ്ട് നിറച്ചവരുണ്ട്. അവര്‍ അത്യുന്നത പര്‍വ്വതങ്ങളില്‍ നിന്നൊഴുകിയിറങ്ങി താഴ്വരകളെ പച്ചപിടിപ്പിക്കുന്ന ഉറവ വറ്റാത്ത നദികളെപ്പോലെയാണ്. പതിതപാവനിയായ ഗംഗയെപ്പോലെ, പരമാനന്ദത്തിന്റെ കൈലാസത്തില്‍നിന്ന് കാരുണ്യരശ്മിയേറ്റ് ഉരുകിയൊഴുകിയിറങ്ങി ദാഹാര്‍ത്തരായ ജനങ്ങള്‍ക്ക് കുടിക്കാനും കുളിക്കാനും നീന്തി രസിക്കാനും അവര്‍ അവസരമൊരുക്കുന്നു. പാതയോരത്തെ ഫലവൃക്ഷത്തെപ്പോലെ മധുരം തുളുമ്പുന്ന പഴങ്ങള്‍ ആര്‍ക്കെന്നില്ലാതെ അവര്‍ കൊടുക്കുന്നു. ക്ഷീണിച്ചുതളര്‍ന്ന ഏതൊരു യാത്രക്കാര നും അതിന്റെ തണലില്‍ വിശ്രമിക്കാം, പഴങ്ങള്‍ കഴിച്ച് വി ശപ്പും ദാഹവും മാറ്റാം.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: