ന്യൂദല്‍ഹി: ഐപിഎല്‍ വാതുവയ്പ്പ് കേസുമായി ബന്ധപ്പെട്ട് മുദ്ഗല്‍ കമ്മിറ്റിക്കു മുമ്പാകെ മഹേന്ദ്ര സിങ് ധോണിയും എന്‍.ശ്രീനിവാസനും നല്കിയ മൊഴിയുടെ ശബ്ദരേഖ ആവശ്യപ്പെട്ട് ബിസിസിഐ നല്കിയ അപേക്ഷ സുപ്രീംകോടതി തള്ളി.
ശ്രീനിവാസന്റെ മരുമകന് ഗുരുനാഥ് മെയ്യപ്പനെക്കുറിച്ച് ധോണിയും ശ്രീനിവാസനും നല്കിയ മൊഴികള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നതായിരുന്നു ബിസിസിഐയുടെ ആവശ്യം.
ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്റെ ഉടമയായ മെയ്യപ്പനെക്കുറിച്ച് ധോണി തെറ്റായ വിവരങ്ങളാണ് അന്വേഷണ സമിതിക്കു നല്‍കിയതെന്ന് മുതിര്‍ന്ന അഭിഭാഷകന് ഹരിഷ് സാല്‍വെ കോടതിയില്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: