എഴുപതിനായിരം ലക്ഷം കോടി രൂപ കള്ളപ്പണമായി വിദേശബാങ്കുകളില്‍ നിക്ഷേപിച്ചത് തിരിച്ചുകൊണ്ടുവരണം എന്നാവശ്യപ്പെട്ട് സ്വാമി ബാബാ രാംദേവ് നടത്തിയ പ്രക്ഷോഭത്തില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും യുപിഎ സര്‍ക്കാര്‍ നടത്തിയ അഴിമതിക്കെതിരെ ആളിക്കത്തിയ പ്രതിഷേധം തണുപ്പിക്കാനും ഈ അഴിമതിക്കെതിരെ ഉയര്‍ന്ന പ്രതിഷേധാഗ്നിയില്‍ എരിഞ്ഞുപോകുമായിരുന്ന നെഹറു കുടുംബത്തേയും കോണ്‍ഗ്രസ്സിനേയും പിടിച്ചുനിര്‍ത്താനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ദല്‍ഹി പെണ്‍കുട്ടിയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളെ നിഷ്പ്രഭരാക്കി എന്‍ജിഒകള്‍ നടത്തിയ പ്രക്ഷോഭവും അണ്ണാ ഹസ്സാരയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധസമരവും. കേജ്രിവാളിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ ഒരറ്റത്ത് പാര്‍ട്ടി ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സാറാ ജോസഫ് മുതല്‍ മേധാപട്കര്‍ വരെ ലോക്സഭാ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത് അഴിമതിക്കെതിരെ വോട്ട് ചെയ്യുന്ന ദേശസ്നേഹികളായ നിഷ്പക്ഷ വോട്ടര്‍മാരുടെ സമ്മതിദാനം തട്ടിയെടുത്ത് മോദിയെ തടയുന്നതിനാണ്. കോണ്‍ഗ്രസ്സിന് 2009 ലെ തെരഞ്ഞെടുപ്പില്‍ 28.7% വോട്ടും 1999 ലെ ഇലക്ഷനില്‍ 28.2% വോട്ടുമാണ് ലഭിച്ചത്. 2009 ല്‍ വെറും 0.5% വോട്ട് വര്‍ദ്ധിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന് 91 ലോക്സഭാ സീറ്റ് കൂടുതലായി ലഭിച്ചു. അതായത്, മോദിക്കു കിട്ടേണ്ട ചെറിയൊരു ശതമാനം വോട്ട് ആം ആദ്മിയ്ക്ക് സമാഹരിക്കാന്‍ കഴിഞ്ഞാല്‍ മോദിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ കഴിയുമെന്ന് ക്രൈസ്തവ സാമ്രാജ്യം കണക്കുകൂട്ടുന്നു.
കേജ്രിവാള് പൊതുരംഗത്തേക്ക് കടന്നുവരുന്നത് അമേരിക്കയുടെ ആശിര്‍വാദത്തോടെയാണ്. 2002 ല്‍ സര്‍ക്കാര്‍ ജോലിയില്‍നിന്ന് അവധിയില്‍ തുടരുമ്പോള്‍ തന്നെയാണ് നിയമവിരുദ്ധമായി ‘പരിവര്‍ത്തന്‍’ എന്ന എന്‍ജിഒ തുടങ്ങിയത്. 2002 ല്‍ത്തന്നെ ഫോര്‍ഡ് ഫൗണ്ടേഷന് പരിവര്‍ത്തന്‍ എണ്‍പതിനായിരം ഡോളര്‍ അനുവദിച്ചു. അത് കേജ്രിവാളിന്റെ അടുത്ത 15 വര്‍ഷത്തെ സര്‍ക്കാര്‍ ശമ്പളത്തിന് തുല്യമായിരുന്നു. 2004 ല്‍ കേജ്രിവാളിന് അശോക് ഫെലോഷിപ്പ് നല്കപ്പെട്ടു. അശോക് ഫെലോഷിപ്പ് എന്നത് തെക്കുകിഴക്കന്‍ ഏഷ്യയില്‍ സ്വന്തം കയ്യാളുകളായി അമേരിക്ക വളര്‍ത്തിയെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് യുഎസ് ഭരണകൂടത്തിന്റെ ആശിര്‍വാദത്തോടെ നല്കുന്ന ഫെലോഷിപ്പാണ്. കേജ്രിവാളിന് അശോക് ഫെലോഷിപ്പ് നല്കുമ്പോള് അശോക് ഫൗണ്ടേഷന്റെ സിഇഒ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. 2006 ല്‍ സിഐഎ താല്പര്യപ്രകാരം ഫോര്‍ഡ് ഫൗണ്ടേഷന്റെ ശുപാര്‍ശ അനുസരിച്ച് യുവനേതൃത്വം എന്ന പുതിയൊരു വിഭാഗം സൃഷ്ടിച്ച് അവാര്‍ഡ് കമ്മിറ്റി കേജ്രിവാളിന് മാഗ്സസെ അവാര്‍ഡ് നല്കി.
സര്‍ക്കാര്‍ സര്‍വ്വീസില്‍ത്തന്നെ തുടര്‍ന്നുകൊണ്ട് 2005 ഓഗസ്റ്റ് 15 ന് ‘കബീര്‍’ എന്ന മറ്റൊരു എന്‍ജിഒയ്ക്ക് കെജരിവാള്‍ തുടക്കമിട്ടു. ഫോര്‍ഡ് ഫൗണ്ടേഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രാകാരം 2005 ജൂലൈയില്‍ കബീറിന് 43,48,034 രൂപ ഫോര്‍ഡ് ഫൗണ്ടേഷന് നല്‍കിയിട്ടുണ്ട്. അതായത്, കബീര്‍ എന്ന എന്‍ജിഒ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കേജ്രിവാളിന് ഫോര്‍ഡ് ഫൗണ്ടേഷന് പണം നല്‍കിയിരുന്നു എന്നര്‍ത്ഥം. ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് (FCRA) പ്രകാരം കബീര്‍ നല്കിയ വാര്‍ഷിക കണക്കനുസരിച്ച് 2005 ലും 2011 ലും രണ്ടുതവണയായി 7554006 രൂപ ഫോര്‍ഡ് ഫൗണ്ടേഷന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫോര്‍ഡ് ഫൗണ്ടേഷന്റെ വെബ്സൈറ്റ് പറയുന്നതുപ്രകാരം 2007 ല്‍ 197000 യുഎസ് ഡോളറും 2008 ല്‍ 6075149 രൂപയും നല്‍കിയിട്ടുണ്ട്. ഈ കാര്യങ്ങള്‍ ജനശ്രദ്ധയില്പ്പെട്ടപ്പോള് ‘പരിവര്‍ത്തന്റെ’യും ‘കബീറി’ന്റെയും വെബ്സൈറ്റുകള്‍ അടയ്ക്കുകയാണ് ഈ അഴിമതിവിരുദ്ധ നേതാവ് ചെയ്തത്. ഫോര്‍ഡ് ഫൗണ്ടേഷനെ കൂടാതെ ‘പ്രിയ’ എന്ന എന്‍ജിഒ വഴി 237035 രൂപയും ഡെച്ചുസര്ക്കാരിന്റെ പിന്തുണയോടുകൂടി പ്രവര്‍ത്തിക്കുന്ന ഫ്യൂമെനിസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കോര്പ്പറേഷന് വിത്ത് ഡെവലപ്പിംഗ് കണ്ട്രീസ് (HIVOS) വഴി 1961968 രൂപയും യുഎന്‍ഡിപി എന്ന എന്‍ജിഒയില്‍ നിന്ന് 1252742 രൂപയും കബീറിനു ലഭിച്ചു. ഏതാനും ചില സാമ്പത്തിക ഇടപാടുകളുടെ കണക്കുമാത്രമാണിത്. ഇതില്‍ HIVOS ‘പ്രിയ’ എന്ന എന്‍ജിഒയ്ക്ക് മാത്രം 27 ലക്ഷം യൂറോയാണ് ഈ കാലയളവില്‍ നല്‍കിയത്. ഗുജറാത്തില്‍ നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഷബ്നം ഹാഷ്മിയുടേയും ടീസ്റ്റാ സെതല്‍വാദിന്റെയും ഉള്‍പ്പടെയുള്ള എന്‍ജിഒകള്‍ക്ക് 13 ലക്ഷം യൂറോയാണ് 2008 നും 2012 നും ഇടയില്‍ ഇതേ എന്‍ജിഒ നല്‍കിയത്. കേജ്രിവാളിന് സാമ്പത്തിക സഹായം നല്കുന്ന അസോസിയേഷന് ഓഫ് ഇന്ത്യാ ഡെവലപ്പ്മെന്റ് എന്ന അമേരിക്കന്‍ എന്‍ജിഒ യഥാര്‍ത്ഥത്തില്‍ കാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കാശ്മീരി സംഘടനകള്‍ക്ക് പിന്തുണ നല്കി വരുന്ന സംഘടനയാണ്. 2006 ഡിസംബറില്‍ കേജ്രിവാള് ‘പബ്ലിക്ക് കോസ്സ് റിസര്‍ച്ച് ഫൗണ്ടേഷന്’ എന്നൊരു എന്‍ജിഒ കൂടി സ്ഥാപിച്ചിരുന്നു. ആ എന്‍ജിഒയുമായി ബന്ധപ്പെട്ട അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷക എന്ന മറവില്‍ ലീ എന്ന ഒരു വിദേശവനിത കേജ്രിവാളിനോടൊപ്പം ഉണ്ടായിരുന്നു. അവരാണ് അണ്ണാഹസാരയുടെ നേതൃത്വത്തില്‍ നടന്ന വിപ്ലവ സമാനമായ സമരപരിപാടികള്‍ക്ക് രൂപരേഖ തയ്യാറാക്കിയത്. ആ ഒന്‍പതു ദിവസത്തെ സമരത്തില്‍ ഒരു കോടി മുപ്പതുലക്ഷം ടെലിഫോണ്‍ കോളുകള്‍ വിളിക്കപ്പെട്ടു. അണ്ണാഹസാരെയുടെ പേരില്‍ മാത്രം 150 ഓളം ഫെയ്സ്ബുക്ക് പേജുകള്‍ തയ്യാറാക്കി. 170 കോടി രൂപയ്ക്ക് തുല്യമായ ടെലിവിഷന്‍ കവറേജുകള്‍ ആ സമരത്തിന് നല്കപ്പെട്ടു. ഇതേ ഗവേഷക കീ്റോയിലും ഇസ്രായേലിലും സിറിയയിലും അമേരിക്കയ്ക്കുവേണ്ടി വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഫോര്‍ഡ് ഫൗണ്ടേഷനില്‍ അംഗമായിരുന്ന നാരായണമൂര്‍ത്തിയാണ് അരവിന്ദ് കേജ്രിവാളിനെ മാഗ്സസെ അവാര്‍ഡിന് നോമിനേറ്റ് ചെയ്തതെന്ന് പറയപ്പെടുന്നു. 2012 സെപ്റ്റംബറില്‍ നാരായണമൂര്‍ത്തിയുടെ വെളിപ്പെടുത്തലനുസരിച്ച് 1 കോടി 24 ലക്ഷം രൂപയാണ് 2008 നും 2011 നുമിടയില്‍ കേജ്രിവാളിന്റെ എന്‍ജിഒകള്‍ക്ക് നാരായണമൂര്‍ത്തിയുടെ സ്ഥാപനങ്ങള്‍ നല്‍കിയത്. നാരായണമൂര്‍ത്തിയുടെ ശുപാര്‍ശ പ്രകാരം റ്റാറ്റാ സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് 2009 മുതല്‍ 5 വര്‍ഷക്കാലം 25 ലക്ഷം രൂപവീതം കേജ്രിവാളിന്റെ പ്രസ്ഥാനങ്ങള്‍ക്ക് നല്കി വരുന്നു. നാരായണമൂര്‍ത്തിയുടെ പേര് ഇന്ത്യന്‍ പ്രസിഡന്റ്പദവിയിലേക്ക് നാരായണമൂര്‍ത്തിയുടെ പേരും മന്‍മോഹന്‍സിംഗിനു പകരക്കാരനായി നന്ദന് നിലേക്കനിയുടെ പേരും പ്രചരിപ്പിക്കപ്പെട്ടതും നിലേക്കനി യുഐഡി മിഷന്റെ തലവനായതും ഈ ആഗോള എന്‍ജിഒ ശൃംഖലകളുടെ പങ്കാളിത്തത്തോടെയാണ്.
ആം ആദ്മിയുടെ അഴിമതി വിരുദ്ധ നിലപാടുകളുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് റോബര്‍ട്ട് വാദ്രയുടെ ഭൂമി ഇടപാട് തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ യുദ്ധ് വീര്സിംഗിന് പാര്‍ട്ടി ലോക്സഭാ സീറ്റ് നല്‍കിയത്. പ്രശാന്ത് ഭൂഷണ്, മയാംഗ് ഗാന്ധി, അഞ്ജലി ദമാനിയ എന്നിവര്‍ക്കെതിരെ വന്ന ഭൂമി തട്ടിപ്പുകേസ്സുകള്‍ ജസ്റ്റിസ് എ.പി.ഷാ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുമെന്ന് കേജ്രിവാള് പ്രഖ്യാപിച്ചിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. കൂടംകുളം സമരം ഇന്ത്യയ്ക്കെതിരെ വിദേശ എന്‍ജിഒകള്‍ നടത്തുന്നതാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ സമരം നയിക്കുന്ന ഉദയകുമാര്‍ ആം ആദ്മി പാര്‍ട്ടിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയാണ്. ബിനായക് സെന്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണ്. അയാളുടെ സന്തതസഹചാരിയായ സോണി സോറി 2015 സെപ്റ്റംബര്‍ 11 ന് ദെന്തേവാഡ മാര്‍ക്കറ്റില്‍ വെച്ച് 15 ലക്ഷം രൂപ എസ്.ആര് ഗ്രൂപ്പില്‍ നിന്ന് മാവോയിസ്റ്റുകള്‍ക്കുവേണ്ടി വാങ്ങുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ജാമ്യത്തിലുള്ള സോണി സോറിയും സ്ഥാനാര്‍ത്ഥിയാണ്. ‘നാപാം’ നേതാവ് മേധാപട്കര്‍ ആണ് മറ്റൊരു സ്ഥാനാര്‍ത്ഥി. മണിപ്പൂരില്‍ ഇന്ത്യന്‍ പട്ടാളത്തിനെതിരെ നിരാഹാരസമരം നടത്തുന്ന ഇറോം ശര്‍മ്മിള, ദര്‍പ്പണ എന്ന എന്ജിഒക്കുവേണ്ടി ഫോര്‍ഡ് ഫൗണ്ടേഷനില്‍നിന്ന് പണം വാങ്ങുന്ന മല്ലികാസാരാഭായി, ഫോര്‍ഡ് ഫൗണ്ടേഷന്റെ ഇന്ത്യന്‍ മേധാവി കവിതാ രാംദാസ്, കാശ്മീരില്‍ ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെടുന്ന പ്രശാന്ത് ഭൂഷണ്, സിപിഐ (എംഎല്) വിദ്യാര്‍ത്ഥിവിഭാഗം മുന്‍പ്രസിഡന്റ് ഗോപാല്‍ റായി, തലയ്ക്ക് 5 ലക്ഷം രൂപ സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചിരിക്കുന്ന സഭയാ സച്ചി എന്നിങ്ങനെ ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കളുടെ നിര രാജ്യത്തിനെതിരെ നീളുകയാണ്. മാവോയിസ്റ്റ് /മുസ്ലീം/ദളിത് തീവ്രവാദികളുടെ ഏകോപനമാണ് കോണ്‍ഗ്രസ്സിനുവേണ്ടി, ആം ആദ്മി പാര്‍ട്ടി വഴി, ക്രൈസ്തവ സാമ്രാജ്യം നടത്തുന്നത്. ഇത് ഇന്ത്യന്‍ ദേശീയതയ്ക്കെതിരെയുള്ള ഒരു നവഭീകരതാ പ്രസ്ഥാനമാണ്. ഈ നിഗൂഢവും സൂക്ഷ്മവുമായ നവഭീകരത തകര്‍ക്കപ്പെടേണ്ടതുണ്ട്.
മനോമോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: