തുടക്കത്തില്‍ ഒരാവേശത്തോടുകൂടിയാണ് മിക്കവരും വരുന്നത്. പലര്‍ക്കും തുടക്കത്തില്‍ വൈരാഗ്യം കാണും. പക്ഷേ, അത് നിലനിര്ത്തിക്കൊണ്ടുപോകുന്നതിലാണ് വിജയം. ആരംഭത്തിലെ ആവേശം ഒന്നുകുറഞ്ഞാല്‍ നമ്മളില്‍ ജന്മങ്ങളായി അടിഞ്ഞുകൂടിയിട്ടുള്ള വാസനകള്‍ ഓരോന്നായി തലപൊക്കും. ശ്രദ്ധ ബാഹ്യകാര്യങ്ങളിലേക്ക് തിരിയും. വാസനകളെ അതിജീവിക്കണമെങ്കില്‍ നല്ലപോലെ ത്യാ ഗവും പ്രയത്നവും വേണം. പ്രതീക്ഷിച്ചതിലധികം ബുദ്ധിമുട്ടുകള്‍ മുമ്പില്‍ കാണുമ്പോള്‍ മിക്കവര്‍ക്കും മനം മടുക്കും. സാധനയില്‍ പുരോഗതിയും തുടക്കത്തിലെപോലെ പിന്നീട് കണ്ടെന്നുവരില്ല. ഇതും നമ്മെ നിരാശരാക്കും. എന്നാല്‍ തീര്‍ത്തും ലക്ഷ്യബോധമുള്ളവന് പരാജയങ്ങ ളും വിഷമങ്ങളും സാരമാക്കാതെ പിന്നെയും പിന്നെയും പ്രയത്നിക്കും. അത്തരം ലക്ഷ്യബോധമുള്ളവര്‍ക്ക് മാ ത്രമേ വൈരാഗ്യം നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ കഴിയൂ.”
– മാതാ അമൃതാനന്ദനയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: