കോട്ടയം: ആളും അനക്കവുമില്ലാതെ ജനതാദള്‍ ദേശീയ അദ്ധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ തിരുനക്കര മൈതാനിയിലെ പ്രസംഗവേദി എല്‍ഡിഎഫ് നേതാക്കളെ ഞെട്ടിച്ചു. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജനാതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റുകൂടിയായ മാത്യു ടി. തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തിരുനക്കര മൈതാനത്ത് സംഘടിപ്പിച്ച യോഗത്തിലാണ് നിരത്തിയിട്ടിരിക്കുന്ന നൂറുകണക്കിന് ആളില്ല കസേരകളെ നോക്കി ദേശീയ അദ്ധ്യക്ഷന്‍ പ്രസംഗിക്കേണ്ടിവന്നത്. മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ ദേശീയ അദ്ധ്യക്ഷനുമായ ദേവഗൗഡയ്ക്ക് സംസ്ഥാനത്ത് ഒന്നോ രണ്ടോ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ മാത്രമാണ് സംസാരിക്കാനുണ്ടായിരുന്നത്.
ജനതാദളിന്റെ സംസ്ഥാന നേതാവും തിരുവല്ലയിലെ എംഎല്‍എയുമായ മാത്യു ടി. തോമസ് മത്സരിക്കുന്ന കോട്ടയത്തെ ശുഷ്കമായ വേദി ജില്ലയിലെ ജനതാദള്‍ പ്രവര്‍ത്തകരുടെ അംഗബലത്തെയാണ് കാണിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സിപിഎം നേതാവിനെ മത്സരിപ്പിക്കാന്‍ നിശ്ചയിക്കുകയും പിന്നീട് ജനതാദളിന് കൈമാറുകയും ചെയ്ത കോട്ടയം മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തകരും വേണ്ടത്ര ആവേശം കാണിക്കാത്തതാണ് കാരണം. സാധാരണ എല്‍ഡിഎഫ് യോഗം തുടങ്ങുന്നതിന് മുമ്പ്തന്നെ സദസ്സ് നിറയുകയാണ് പതിവ്. എന്നാല്‍ ഇന്നലെ തിരുനക്കരയില്‍ മൂന്നക്കം തികയാനുള്ള ആളുകള്‍പോലും എത്താഞ്ഞത് എല്‍ഡിഎഫ് നേതൃത്വത്തെയും വിഷമവൃത്തത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: