യുഗയുഗാന്തരങ്ങളായി പൗരസ്ത്യദേശം മാനവസമുദായത്തിന്റെ കളിത്തൊട്ടിലായിരുന്നു; ജീവിതത്തിലുണ്ടാകുന്ന എല്ലാത്തരം ഭാഗ്യവിപര്യങ്ങളും സുഖസമൃദ്ധികളും ക്ലേശനാശങ്ങളും ഇവിടെ ഉ ണ്ടായിട്ടുണ്ട്; രാജ്യങ്ങള്‍ക്കുശേഷം രാജ്യങ്ങള്‍, സാമ്രാജ്യത്തിനുശേഷം സാമ്രാജ്യം. ആ ള്ബലം, പെരുമ, പണം എല്ലാം കറങ്ങിമറിയുന്നു: പ്രതാപത്തിന്റെയും പഠിപ്പിന്റെയും ഒരു പട്ടട. അതാണ് പൗരസ്ത്യം – പ്രാബല്യത്തിന്റെയും സിംഹാസനങ്ങളുടെയും വിജ്ഞാനങ്ങളുടെയും ശ്മശാനം. പൗരസ്ത്യചിത്തം ലൗകിക വിഷയങ്ങളെ വെറുപ്പോടെ വീക്ഷിക്കുന്നതില്‍ വിസ്മയിപ്പാനില്ല. മാറാത്ത ഒന്നിനെ, മരിക്കാത്ത വസ്തുവെ, ഈ ശോക – നാ ശ – സങ്കുലമായ ലോകത്തി ന്റെ നടുക്ക് നിത്യവും ആനന്ദപൂര്‍ ണവും അമര്‍ത്ത്യവുമായ ഒന്നിനെ, കാണാന്‍ സ്വാഭാവികമായിത്തന്നെ കാംക്ഷിക്കുന്നു. ഈ ആദര്‍ശങ്ങളെ വീണ്ടും വീണ്ടും ഊന്നിപ്പറയുന്നതില്‍ ഒരു പൗരസ്ത്യ പ്രവാചകന് ഒരിക്കലും മടുപ്പു തോന്നാറില്ല. പിന്നെ പ്രവാചകന്മാരുടെ കാര്യത്തില്‍ ഒന്നൊഴിയാതെ, സകല ദേവദൂതന്മാരും കിഴക്കുനിന്നാണ് ഉദിച്ചിട്ടുള്ളതെന്നും ഓര്‍മവയ്ക്കണം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: