തൃപ്പൂണിത്തുറ: വിലവര്‍ധനവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളും തൊഴിലില്ലായ്മയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിന്റെ തെളിവാണെന്ന് മഹിളാമോര്‍ച്ച തൃപ്പൂണിത്തുറ നിയോജകമണ്ഡലം കണ്‍വീനര്‍ രാധികാ രാജേന്ദ്രന്. ഭാരതത്തെ സമഗ്ര പുരോഗതിയിലേക്ക് നയിക്കാന്‍ നരേന്ദ്രമോദിയെ ജനം അധികാരത്തിലേറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. എറണാകുളം ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃപ്പൂണിത്തുറയില്‍ നടന്ന റോഡ്ഷോ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഷീജ രാജേഷ്, ലേഖാ അനില്‍കുമാര്‍, ഷൈലജ ബി.നായര്‍, ലളിത, ശോഭ, കെ. അംബിക, ആശ ജയന്തന്, ജയശ്രീ വര്‍മ്മ, ഇന്ദിര ബാലകൃഷ്ണന്, ജ്യോതി രമേശ്, രാജി സത്യന്, സുജി സുനില്‍, വിജി എന്നിവര്‍ റോഡ്ഷോയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: