പൂനെ: മുരളി പാറപ്പുറം രചിച്ച ‘നരേന്ദ്ര മോദി നവഭാരതത്തിന്റെ നായകന്’ എന്ന പുസ്തകം പൂനെയില്‍ പ്രകാശിപ്പിച്ചു. പൂനെ മലയാളികളുടെ സാംസ്കാരിക സംഘടനയായ നവോദയയുടെ പ്രസിഡന്റ് വിജയ് കര്‍ത്തായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വിശ്രാന്തവാഡി അയ്യപ്പക്ഷേത്രത്തിന്റെ പ്രസിഡന്റ് സുരേന്ദ്രന് നായര്‍ സാമൂഹിക പ്രവര്ത്തകന് സുനില്‍ ഗോപിനാഥിന് കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
ചടങ്ങില്‍ ബിജെപി റെയില്‍വെ അഘാഡി പ്രസിഡന്റ് രാജീവ് കുറ്റ്യാട്ടൂര്‍, കേരളാ സെല്‍ പ്രസിഡന്റ് ഇ.കെ. ബാബുരാജ്, വിവേകാനന്ദ വിചാര്സംഘ് കോ-ഓര്‍ഡിനേറ്റര്‍മാരായ ഉണ്ണികൃഷ്ണന് വാക്കനാഡ്, ദേവീദാസ്, കെ.കെ. സജീവകുമാര്‍, വിജയകുമാര്‍, ടി.വി. കുഞ്ഞികൃഷ്ണന്, അനില്‍കുമാര്‍, സുദര്ശനന് നായര്‍ എന്നിവര്‍ പങ്കെടുത്തു. ബുദ്ധ ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: