ന്യൂദല്‍ഹി: ഐസ്ക്രീം പെണ്‍വാണിഭ കേസിലെ അന്വേഷണത്തില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസിന്റെ ഇടപെടല്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് സുപ്രീംകോടതിയില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു.
കേസ് അട്ടമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജേക്കബ് പുന്നൂസ് അന്വേഷണത്തില്‍ ഇടപെട്ടതെന്നും പുന്നൂസിന്റെ ഇടപെടല്‍ കോടതിയലക്ഷ്യമാണെന്നും വി.എസ് സത്യവാങ്മൂലത്തില്‍ പറയുന്നു.
കേസില്‍ അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് ഉദ്യോഗസ്ഥരുമായി എ.ജിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചര്‍ച്ച. നേരത്തെ വി.എസ് ഇതുമായി ബന്ധപ്പെട്ട കേസില്‍ സത്യവാങ്മൂലം നല്‍കിയിരുന്നതാണ്.
കേസ് പരിഗണിക്കുന്ന ജസ്റ്റീസ് രഞ്ജന ദേശായിയുടെ പ്രത്യേക അനുമതിയോടെയാണ് ഇന്ന് വി.എസ് അധിക സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: