മുംബൈ: നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വായ്പാനയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ കടമെടുക്കുമ്പോള്‍ നല്‍കേണ്ട പലിശയായ റിപ്പോ നിരക്ക് എട്ടു ശതമാനമായി നിലനിറുത്തി. വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് പണം കടമെടുക്കുമ്പോള്‍ നല്കുന്ന പലിശയായ റിവേഴ്സ് റിപ്പോ ഏഴു ശതമാനമായി തുടരും.
കരുതല്‍ധനാനുപാതം നാലു ശതമാനവും എം.എസ്.എഫ് നിരക്ക് ഒമ്പത് ശതമാനവുമായി തുടരും. ജനുവരിയില്‍ അവതരിപ്പിച്ച വായ്പാ നയത്തില്‍ റിപ്പോ നിരക്ക് കാല് ശതമാനം വര്‍ധിപ്പിച്ച് എട്ട് ശതമാനമാക്കിയിരുന്നു. രഘുറാം രാജന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റതിനുശേഷം മൂന്ന് തവണ വായ്പാ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: